Join Whatsapp Group. Join now!
Aster MIMS 10/10/2023

2500 രൂപയ്ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കാമെന്ന് വീഡിയോയിലൂടെ പ്രചരണം; ആശുപത്രിയുടെ ലൈസന്‍സ് റദ്ദ് ചെയ്തു, ജീവനക്കാരനെതിരെ കേസ്

2500 രൂപയ്ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കാമെന്ന് വീഡിയോയിലൂടെ പ്രചരിപ്പിച്ച ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്തു. ആശുപത്രിയുടെ ലൈസന്‍സ് റദ്ദ് News, National, India, Fake, Police, Case, Hospital, COVID-19, Top-Headlines, Meerut hospital offers negative Covid result for Rs 2,500, FIR filed #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ 
ലഖ്‌നൗ: (www.kasargodvartha.com 06.07.2020) 2500 രൂപയ്ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കാമെന്ന് വീഡിയോയിലൂടെ പ്രചരിപ്പിച്ച ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്തു. ആശുപത്രിയുടെ ലൈസന്‍സ് റദ്ദ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇതേ ആശുപത്രിയിലെ ജീവനക്കാരനാണ് വീഡിയോയിലൂടെ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കാമെന്ന് പറയുന്നത്.

News, National, India, Fake, Police, Case, Hospital, COVID-19, Top-Headlines, Meerut hospital offers negative Covid result for Rs 2,500, FIR filed

വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്കെതിരെ നടപടി എടുക്കുകയായിരുന്നു.

'മീററ്റില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഒപ്പം നഴ്‌സിംഗ് ഹോമിന്റെ ലൈസന്‍സും റദ്ദ് ചെയ്തു. അടച്ചുപൂട്ടി മുദ്ര വെക്കാനാണ് തീരുമാനം. വലിയൊരു പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.' മീററ്റിലെ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ദിംഗ്ര വ്യക്തമാക്കി.

സംഭവത്തില്‍ മീററ്റ് സിഎംഒ രാജ് കുമാറും പ്രതികരിച്ചു. 2500 രൂപയ്ക്ക് കൊവിഡ് 18 നെഗറ്റീവ് നല്‍കാമെന്നാണ് വീഡിയോയില്‍ ഉള്ള വ്യക്തി പറയുന്നത്, ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹോസ്പിറ്റലിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് കേസെടുത്തതായും മീററ്റ് സിഎംഒ രാജ് കുമാര്‍ പറഞ്ഞു.

Keywords: News, National, India, Fake, Police, Case, Hospital, COVID-19, Top-Headlines, Meerut hospital offers negative Covid result for Rs 2,500, FIR filed