കുമ്പള: (www.kasargodvartha.com 04.07.2020) ബേക്കറി സാധനങ്ങള്‍ക്കൊപ്പം ഓട്ടോയില്‍ പാന്‍ മസാലയും എത്തിച്ച് വില്‍ക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിക്കും. മോഹ വ്യാപാരത്തില്‍ വ്യാപാരികളെ വീഴ്ത്തി വന്ന പ്രതിയെ ചാക്ക് കണക്കിന് പാന്‍മസാലയുമായി പോലീസ് പൊക്കി. പാന്‍മസാല കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. മംഗല്‍പ്പാടി ജനപ്രിയ ബസ് സ്റ്റോപ്പിന് സമീപത്തെ വിജയെയാണ് (49) നിരോധിത പാന്‍മസാലയുമായി കുമ്പള എസ്.ഐ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ജനപ്രിയ ബസ് സ്റ്റോപ്പിനടുത്തുള്ള ബേക്കറി കടയ്ക്ക് സമീപം ബേക്കറി സാധനങ്ങള്‍ക്കൊപ്പം പാന്‍മസാല എത്തിച്ചപ്പോഴാണ് പ്രതി പിടിയിലായത്. പാന്‍മസാല വിതരണ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് വിവരം. പോലീസ് ഉദ്യോഗസ്ഥരായ പ്രതീഷ് ഗോപാല്‍, രൂപേഷ് എന്നിവരും എസ്.ഐ, സന്തോഷിനൊപ്പം ഉണ്ടായിരുന്നു.
Keywords: Kumbala, kasaragod, news, Kerala, Police, Auto, Employees, Mangalpady, Man arrested with Panmasala