Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്യക്കടത്ത് വാഹനത്തെ പൊലീസ് ചെയ്‌സ് ചെയ്തത് മൂന്നര മണിക്കൂര്‍; അതും 60 കിലോമീറ്റര്‍; അവസാനം പിടിച്ചത് സിനിമാ സ്റ്റൈലില്‍; സംഭവം ഇങ്ങനെ

മദ്യക്കടത്ത് വാഹനത്തെ പൊലീസ് ചെയ്‌സ് ചെയ്തത് മൂന്നര മണിക്കൂറോളം liquor smuggling car taken to police custody after chasing for 3 and half hours #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 21.07.2020) മദ്യക്കടത്ത് വാഹനത്തെ പൊലീസ് ചെയ്‌സ് ചെയ്തത് മൂന്നര മണിക്കൂറോളം. 60 കിലോമീറ്ററോളമാണ് മദ്യക്കടത്ത് സംഘം പൊലീസിനെ വട്ടം കറക്കിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കാറിലുണ്ടായ മറ്റൊരാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. മിയാപ്പദവ് ചികുര്‍പാദയിലെ ചന്ദ്രശേഖറാണ്(33) അറസ്റ്റിലായത്.
Kasaragod, News, Kerala, Liquor, seized, Police, Vehicle, liquor smuggling car taken to police custody  after chasing for 3 and half hours

തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരമണിയോടെ കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷണന് കര്‍ണ്ണാടകയില്‍ നിന്ന് മദ്യവുമായി കാര്‍ വരുന്നെന്ന രഹസ്യവിവരം ലഭിക്കുകയായിരുന്നു. കുഞ്ചത്തൂരില്‍ വെച്ച് പൊലീസ് സംഘം മദ്യം കടത്തിവന്ന കാറിനെ റോഡ് തടസമുണ്ടാക്കി പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാഹനം നിര്‍ത്താതെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ഇവരെ ചെയ്‌സ് ചെയ്ത് ഹൊസങ്കടിയില്‍ എത്തിയപ്പോള്‍ മഞ്ചേശ്വരം പൊലീസും കാറിനെ പിന്തുടരാനാരംഭിച്ചു. ആനക്കല്ല് റോഡ് വഴി മൊര്‍ത്തണ്ണ, മിയാപ്പദവ്, പൈവളിഗെ, പെര്‍മുദെ എന്നീ സ്ഥലങ്ങളിലൂടെ ഇവര്‍ സീതാംഗോളി റോഡിലെത്തുകയും വിവരമറിഞ്ഞ കുമ്പള എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാറിനെ പിടികൂടാന്‍ റോഡില്‍ പൊലീസ് വണ്ടി കുറുകെയിടുകയും ചെയ്തു. എന്നാല്‍ മദ്യക്കടത്ത് സംഘം ഇവരെയും വെട്ടിച്ച് കടന്നുകളയുകയായിരുന്നു.

ഇവിടെ നിന്ന് ഇവര്‍ കിന്‍ഫ്ര റോഡിലേക്ക് കയറിയതറിഞ്ഞ ഡി വൈ എസ് പി കാസര്‍ക്കോട് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കാസര്‍കോട് പൊലീസ് മായിപ്പാടിയില്‍ വെച്ച് അത് വഴി വരികയായിരുന്ന ലോറിയെ നിര്‍ത്തിച്ച് റോഡിന് കുറുകെയിടുകയും ഇവരെ പിടികൂടുകയുമായിരുന്നു. കെ എല്‍ 60 സി 9364 നമ്പര്‍ റിറ്റ്‌സ് കാറും കാറിലുണ്ടായിരുന്ന 250 ലിറ്റര്‍ കര്‍ണ്ണാടക-ഗോവ നിര്‍മ്മിത മദ്യവും പൊലീസ് പിടിച്ചെടുത്തു.


Keywords: Kasaragod, News, Kerala, Liquor, seized, Police, Vehicle, liquor smuggling car taken to police custody  after chasing for 3 and half hours