മണ്ണിടിച്ചിലില്‍ തകർന്ന വീടുകൾക്കടിയിൽപ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു

മണ്ണിടിച്ചിലില്‍ തകർന്ന വീടുകൾക്കടിയിൽപ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു

മംഗ്ലൂരു: (www.kasargodvartha.com 05.07.2020) മണ്ണിടിച്ചിലില്‍ തകർന്ന വീടുകൾക്കടിയിൽപ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു. മംഗ്ലൂരു ബംഗ്ലഗുഡെയിലാണ് സംഭവം.

സഫ് വാന്‍ (16), സഹല (10) എന്നിവരാണ് മരിച്ചത്. പോലീസും നാട്ടുകാരും  മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടികളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും  മരിച്ചിരുന്നു.

മണ്ണിടിച്ചിലില്‍ സമീപത്തുള്ള മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. സമീപത്തുള്ള മറ്റ് നിരവധി വീടുകള്‍ അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ 14 വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
Mangalore, Karnataka, News, Childrens, Death, Land slide; two dies

മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. വീട് നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി പൂജാരി കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

അഗ്നിശമന സേനാംഗങ്ങളും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ഒരുമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ച് ജെസിബികള്‍ രക്ഷാപ്രവര്‍ത്തിനായി ഉപയോഗിച്ചു.

Keywords: Mangalore, Karnataka, News, Childrens, Death, Land slide; two dies