Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് വ്യാപനം തടയാന്‍ കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതക്കരികിലെ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പെടുത്തി

കോവിഡ് വ്യാപനം തടയാന്‍ കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതക്കരികിലെ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പെടുത്തി Kasaragod, News, Kasaragod, COVID-19, Patient's, Kumbala to Thalappadi included in the Containment Zone #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 15.07.2020) കോവിഡ് വ്യാപനം തടയാന്‍ കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതക്കരികിലെ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പെടുത്തി. മധൂര്‍ ടൗണ്‍, ചെര്‍ക്കള ടൗണ്‍ തുടങ്ങിയ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പ്രഖ്യാപിച്ചു. രോഗികള്‍ കൂടുതലുള്ളതും രോഗവ്യാപന സാധ്യത കൂടുതലുള്ളതുമായ പ്രദേശങ്ങളാണിവ.
Kasaragod, News, Kasaragod, COVID-19, Patient's, Kumbala to Thalappadi included in the Containment Zone

കണ്ടെയന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാകും തുറക്കാന്‍ അനുമതി നല്‍കുക. കണ്ടെയിന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനായി മാത്രമേ നല്‍കാവൂ.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കും. ഇവിടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപെടിയെടുക്കും.


Keywords: Kasaragod, News, Kasaragod, COVID-19, Patient's, Kumbala to Thalappadi included in the Containment Zone