Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണം: കെ ജി എം ഒ എ

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് സങ്കീര്‍ണതകള്‍ നേരിടാനുള്ള തീവ്ര പരിചരണ Kasaragod, Kerala, news, Doctors, Medical College, KGMOA demands to develop Medical college
കാസര്‍കോട്: (www.kasargodvartha.com 17.07.2020) കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് സങ്കീര്‍ണതകള്‍ നേരിടാനുള്ള തീവ്ര പരിചരണ സൗകര്യം ജില്ലയില്‍ ഉടന്‍ സജ്ജമാക്കണമെന്ന് കെ ജി എം ഒ എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോള്‍ ജില്ലയിലെ തീവ്രപരിചരണമാവശ്യമുള്ള കോവിഡ് രോഗികളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്കാണ് അയക്കുന്നത്. എന്നാല്‍ പ്രസ്തുത ആശുപത്രി ഇപ്പോള്‍ രോഗീബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. പലപ്പോഴും സ്ഥലപരിമിതിമൂലം പുതിയ രോഗികളെ സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയും അവിടെ സംജാതമാകുന്നുണ്ട്.

കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കാം. പല രോഗികള്‍ക്കും അടിയന്തിര തീവ്രപരിചരണ ലഭ്യമാക്കുന്നതില്‍ ഇതില്‍ കാലതാമസവും നേരിട്ടേക്കാം. അതിനാല്‍ ഉടന്‍തന്നെ കാസര്‍കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് തീവ്ര രോഗികളെ പരിചരിക്കാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഇല്ലാത്ത കോവിഡ് രോഗികളെ മാത്രമേ ചികിത്സിക്കുന്ന ഉള്ളൂ. ഇന്ന് ജില്ലയിലെ ജനങ്ങള്‍ കോവിഡിതര ചികിത്സക്കായി ആശ്രയിക്കുന്നത് ജില്ലാ- ജനറല്‍ ആശുപത്രികളെയാണ് എന്നതിനാല്‍ മെഡിക്കല്‍ കോളേജില്‍ അടിയന്തരമായി ഭൗതിക സൗകര്യങ്ങള്‍ ഒരുക്കി തീവ്രപരിചരണ സൗകര്യം ഒരുക്കണമെന്ന് കെ ജി എം ഒ എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

എങ്കില്‍ മാത്രമേ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് കൊണ്ട് പൂര്‍ണമായ പ്രയോജനം ലഭ്യമാകുകയുള്ളൂവെന്നും കമ്മിറ്റി നിരീക്ഷിച്ചു. അതുപോലെ ആരോഗ്യ വകുപ്പ് ജീവനക്കാരെ ജില്ലയിലെ മറ്റു ആശുപത്രികളില്‍ നിന്നും ജോലി ക്രമീകരണം വഴി മെഡിക്കല്‍ കോളേജില്‍ നിയമിക്കുന്നത് അവസാനിപ്പിക്കണം. ഇത് ജീവനക്കാര്‍ കുറവായ ജില്ലയിലെ മറ്റു ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും രോഗി ചികിത്സയെയും സാരമായി ബാധിക്കുന്നു. ജില്ലയില്‍ കോവിഡ് വ്യാപനം കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലേക്ക്  ജീവനക്കാരെ പ്രത്യേകമായിത്തന്നെ നിയമിക്കണമെന്നും കെ ജി എം ഒ എ ആവശ്യപ്പെട്ടു.



Keywords: Kasaragod, Kerala, news, Doctors, Medical College, KGMOA demands to develop Medical college
  < !- START disable copy paste -->