കാസര്‍കോട് സ്വദേശിനി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട് സ്വദേശിനി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു


കാസര്‍കോട്: (www.kasargodvartha.com 03.07.2020) കാസര്‍കോട് സ്വദേശിനി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിനിയും തെരുവത്ത് സിറാമിക്‌സ് റോഡിലെ ഇബ്രാഹിം കുട്ടി (വെല്‍ഫിറ്റ് ദുബൈ)യുടെഭാര്യയുമായ സുഹ്‌റാബി (46) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് അന്ത്യം. കുടുംബസമേതം ദുബൈയിലായിരുന്നു.

നെല്ലിക്കുന്ന് കടപ്പുറം പരേതനായ ചക്ലി മഹ് മൂദ് ഹാജി -നഫീസ ദമ്പതികളുടെ മകളാണ്. മക്കള്‍: ഡോ. സുഹൈബ ഇബ്രാഹിം, സയീമ, സഹ് വത്ത്. സഹോദരങ്ങള്‍: സലാം, ശിഹാബുദ്ദീന്‍ (ഇരുവരും ഗള്‍ഫ്), ജമാല്‍, റുഖിയ, ഹാജറ. മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, news, Death, Gulf, Dubai, Kasaragod native died in Dubai
  < !- START disable copy paste -->