Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടക മെഡിക്കല്‍ എന്‍ട്രന്‍സ്: പരീക്ഷയെഴുതുന്നവര്‍ക്ക് കാസര്‍കോട്ട് നിന്നും പ്രത്യേക സജ്ജീകരണം, തിരിച്ചെത്തിയ ശേഷം ക്വാറന്റൈനില്‍ കഴിയണം

ജൂലൈ 30, 31 തീയ്യതികളില്‍ നടക്കുന്ന കര്‍ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെ എസ് ആര്‍ ടി സി ബസ് അനുവദിക്കും Karnataka Medical Entrance: candidates should be stay on quarantine after examination #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 22.07.2020) ജൂലൈ 30, 31 തീയ്യതികളില്‍ നടക്കുന്ന കര്‍ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെ എസ് ആര്‍ ടി സി ബസ് അനുവദിക്കും. അവിടെ നിന്ന് കര്‍ണാടക സര്‍ക്കാര്‍ ഒരുക്കുന്ന വാഹനത്തില്‍ പരീക്ഷ കേന്ദ്രങ്ങളിലേക്ക് പോകാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
Kasaragod, News, Kerala, COVID-19, Trending, Entrance Exam, Examination,  Karnataka Medical Entrance: candidates should be stay on quarantine after examination

ഇവര്‍ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഏഴ് ദിവസം റൂം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ഇവര്‍ അഞ്ചാം ദിവസം ആന്റിജന്‍ ടെസ്റ്റിന് വിധേയമാകേണ്ടതാണ്.



Keywords: Kasaragod, News, Kerala, COVID-19, Trending, Entrance Exam, Examination,  Karnataka Medical Entrance: candidates should be stay on quarantine after examination