Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരളമേ ലജ്ജിക്കുക!

1991 ല്‍ അന്നത്തെ ഉത്തരമേഖലാ ഡി ഐ ജിയായിരുന്ന രമണ്‍ ശ്രീവാസ്തവ പാലക്കാട്ടെ കീഴുദ്യോഗസ്ഥരോട് നടത്തിയ ആക്രോശമായിരുന്നു, അത് 'I want dead bodies of some Muslim bastards'
സ്വിദ്ദീഖ് നദ് വി ചേരൂര്‍


(www.kasargodvartha.com 18.07.2020) 1991 ല്‍ അന്നത്തെ ഉത്തരമേഖലാ ഡി ഐ ജിയായിരുന്ന രമണ്‍ ശ്രീവാസ്തവ പാലക്കാട്ടെ കീഴുദ്യോഗസ്ഥരോട് നടത്തിയ ആക്രോശമായിരുന്നു, അത്. ആ ആക്രോശത്തിന്റെ പ്രകമ്പനത്തില്‍ പെട്ട് കീഴുദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തപ്പോള്‍ മരിച്ചുവീണത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന സിറാജുന്നിസാ എന്ന 11 കാരി ബാലികയായിരുന്നു. തലയില്‍ വെടിയേറ്റു സംഭവസ്ഥലത്ത് തന്നെ ആ കുട്ടി മരണപ്പെട്ടു.
Article, 'I want dead bodies of some Muslim bastards'

പ്രകോപിതരായ 200 ഓളം പേരടങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് വെടിവച്ചതെന്ന് പൊലീസ് പിന്നീട് അതിനെ ന്യായീകരിച്ചു. ഈ ജനക്കുട്ടത്തെ നയിച്ചത് സിറാജുന്നിസയായിരുന്നെന്ന് വരെ പൊലീസ് റിപ്പോര്‍ട്ടില്‍ എഴുതിപ്പിടിപ്പിച്ചു. കേസ് സുപ്രിം കോടതി വരെ എത്തിയെങ്കിലും ഒരാള്‍ പോലും ഇതില്‍ ശിക്ഷിക്കപ്പെട്ടില്ല. പൊലിസ് വിചാരിച്ചാല്‍ ഒരു കേസിനെ എങ്ങനെ വിദഗ്ധമായി ചുരുട്ടിക്കെട്ടാം എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണീ കേസ്.

പക്ഷെ, ആ ബാലികയുടെ കുടുംബത്തിന്റെ കണ്ണീര്‍ ഉയര്‍ത്തിക്കാട്ടി അന്ന് ഭരണത്തിലുണ്ടായിരുന്ന യുഡിഎഫിനെതിരിലും മുഖ്യമന്ത്രി കെ കരുണാകരനെതിരെയും എല്‍ ഡി എഫും പ്രത്യേകിച്ച് സിപിഎമ്മും നടത്തിയ കൊണ്ടു പിടിച്ച പ്രചാരണങ്ങള്‍ കേരള ജനത മറന്നിട്ടുണ്ടാവില്ല. വര്‍ഷങ്ങളോളം ആ ബാലികയുടെ മുഖം ഭരണകൂട ഭീകരതയുടെ പ്രതീകമായി അവര്‍ ഉയര്‍ത്തിക്കാട്ടി. ന്യൂനപക്ഷ വിഭാഗത്തിന്റെ സഹതാപവും പിന്തുണയും നേടാന്‍ നല്ലൊരായുധമായി അതിനെ അവര്‍ നിലനിര്‍ത്തി.

എന്നാല്‍ 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഓരോ വകുപ്പിലും ഉപദേശികളെ തേടി നടന്നപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവായി നിയമിക്കാന്‍ അതേ രമണ്‍ ശ്രീവാസ്തവയെയാണ് ലക്ഷണമൊത്ത ആളായി പിണറായി കണ്ടെത്തിയത്. ഒപ്പം ഡി ജി പി സ്ഥാനത്ത് ഉത്തരേന്ത്യയിലെ സേവന കാലത്ത് ' Modified ' നിലപാടുകളിലൂടെ കേന്ദ്ര ഭരണക്കാരുടെ മാനസപുത്രനായി ഇടം നേടിയ ആളെ തന്നെ കിട്ടി. മൂന്ന് വര്‍ഷത്തിലധികമായി ഒരാളെ തന്നെ ആ സ്ഥാനത്ത് പിടിച്ചു നിര്‍ത്തുകയാണ്. പല ഭീഷണികളും വിവാദങ്ങളും ഉണ്ടായെങ്കിലും പിണറായിയുടെ good book ല്‍ ഇടം നേടിയാല്‍ അതൊന്നും പ്രശ്‌നമല്ലെന്ന് ശിവശങ്കരാനുഭവം തെളിയിച്ചതാണല്ലോ.

പൊലീസ് വകുപ്പിലെ രണ്ട് പേരും കൂടി കേരളത്തെ എങ്ങോട്ടാണ് തെളിച്ചു കൊണ്ട് പോകുന്നതെന്ന് കഴിഞ്ഞ കാലത്തെ ഓരോ സംഭവങ്ങളും തെളിയിച്ചു കൊണ്ടിരിക്കുന്നു. ബിജെപിക്ക് വെറുതെ മെയ്യനങ്ങി അധ്വാനിച്ച് കഷ്ടപ്പെടണമെന്നില്ല. അവര്‍ ഇച്ഛിക്കുന്ന കാര്യങ്ങള്‍ ഉപദേശികളും മേധാവികളും കൂടി ചെയ്തു കൊടുക്കുമ്പോള്‍ പിന്നെ പാര്‍ട്ടിക്കാര്‍ക്ക് വിളവെടുക്കാന്‍ മാത്രം വയലില്‍ ഇറങ്ങിയാല്‍ മതിയല്ലോ.

ഏറ്റവും ഒടുവില്‍ പാലത്തായി സംഭവം അതിന്റെ മികച്ച ഉദാഹരണമാണ്. ആഭ്യന്തരം ഭരിക്കുന്നത് പേരിന് പിണറായിയാണെങ്കിലും മുഖ്യമന്തിയുടെ ഓഫീസും ഐടി വകുപ്പും ശിവശങ്കര്‍ ഭരിച്ചത് പോലെ ഇവര്‍ രണ്ട് പേരുടെ താല്‍പ്പര്യങ്ങളാണ് അല്ലെങ്കില്‍ അവരിലൂടെ സംഘ് പരിവാര്‍ അജണ്ടകളാണ് നടപ്പായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെയെല്ലാം ഫലം കൊയ്യാന്‍ കഴുകക്കണ്ണുകളോടെ കാത്തിരിക്കുകയാണ് ബിജെപി.

വിഷയം അധ: കൃത- ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടതാകുമ്പോള്‍ സംഘികളുടെയും സഖാക്കളുടെയും അഭീഷ്ട്രങ്ങള്‍ ഒന്നാകുന്നുവെന്ന വിരോധാഭാസവും വര്‍ഷങ്ങളായി നമ്മുടെ മുന്നിലുണ്ട്. പല കാര്യങ്ങളിലും നാം അത് കണ്ടതാണ്. ഉന്നത സ്ഥാനത്താരിക്കുന്ന സവര്‍ണ മേലാളന്‍മാരുടെ മനസ് എത്രയേറെ സങ്കുചിതവും വിഷലിപ്തവുമാണെന്ന് സെന്‍കുമാര്‍ തെളിയിച്ചതാണല്ലോ. അധികാരത്തിലിരിക്കുമ്പോള്‍ പാത്തും പതുങ്ങിയും പ്രകടിപ്പിച്ച പക്ഷപാതിത്വം സ്ഥാനമൊഴിയുന്നതോടെ പുറത്ത് ചാടുന്നത് നാം കണ്ടതാണ്. അധികാരത്തിലുള്ളപ്പോള്‍ ഒളിപ്പിച്ചു വയ്ക്കാന്‍ പ്രത്യേക ഔദ്യോഗിക ഭാഷ്യങ്ങളുണ്ട്.

പാലത്തായി സംഭവത്തിലെ ഓരോ ഗതി വിഗതികളും കേരളീയ സമൂഹത്തിന് ഭാവിയിലേക്കുള്ള ചൂണ്ടു പലകയാണ്. നീതിന്യായ വ്യവസ്ഥകളെ നോക്കുകുത്തികളാക്കി എങ്ങനെ അധികാരിവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാമെന്നതിന്റെ ദിശാ സൂചിയാണത്. അധികാരികളുടെ പല താല്‍പ്പര്യങ്ങളും കേന്ദ്രാധികാരികളുടെ അമ്മിയുടെ ചോട്ടിലായതിനാല്‍ അവര്‍ തമ്മില്‍ മുതലാളി - മേസ്ത്രി ബന്ധമാണ്. മുതലാളിയെ പ്രസാദിപ്പിച്ചാലല്ലേ മേസ്ത്രിയുടെ കാര്യം കുശാലാവുകയുള്ളൂ. ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നതിന് തൊട്ട് മുമ്പ് സ്റ്റേഷനിലിരുന്ന പ്രതിയുടെ മുഖഭാവത്തില്‍ എല്ലാം ഉണ്ട്.

നമ്മുടെ സാമൂഹിക രംഗം എത്രയേറെ വിഭജിക്കപ്പെട്ടുവെന്ന് ഗൗരവപൂര്‍വം ചിന്തിക്കാനും ഈ സംഭവം നിമിത്തമാകുന്നു. മതവും ജാതിയും കൊടിയുടെ നിറവും നോക്കി മാത്രമേ നമുക്ക് വിഷയത്തിന്റെ മെരിറ്റ് അളക്കാന്‍ കഴിയൂ. അബദ്ധത്തില്‍ ആന ചരിഞ്ഞാലും കുരങ്ങിന്റെ തല തൊണ്ടില്‍ കുടുങ്ങിയാലും വരെ കരഞ്ഞു കണ്ണ് കലങ്ങുന്നവര്‍ക്കൊന്നും ഒരനാഥ പെണ്‍കുട്ടി സ്വന്തം അധ്യാപകനാല്‍ നിഷ്ഠൂരമായി പിച്ചിച്ചീന്തപ്പെട്ടിട്ട് മരത്തില്‍ നിന്ന് ഒരില വീണ ഭാവത്തോടെ മാറി നില്‍ക്കുന്നതില്‍ ഒരു മനസ്സാക്ഷിക്കുത്തും തോന്നുന്നില്ല.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഏമാന്‍മാരുടെ ഇംഗിതം നടപ്പിലാക്കാന്‍ ഇത്രത്തോളം നഗ്‌നമായി പക്ഷം പിടിക്കുമെങ്കില്‍ ഇനി നമ്മുടെ കേരള മോഡല്‍ പ്രബുദ്ധതയുടെ പല്ലവി നാം ഏത് പാതാളത്തില്‍ ചെന്നാണ് പാടിത്തീര്‍ക്കുക? യോഗിയുടെ യുപിക്കും മോദിയുടെ ഗുജറാത്തിനും ഇല്ലാത്ത എന്ത് മേന്‍മയുടെ പേരിലാണ് നാം ഇനി മേനി നടിക്കുക?



Keywords: Article, 'I want dead bodies of some Muslim bastards'