Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മയെ കാണാതായി; ചെരുപ്പ് തോട്ടില്‍

നെല്ലിത്തറ എക്കാലിലെ തങ്കമണി (65)യെയാണ് ശനിയാഴ്ച രാവിലെ മുതല്‍ കാമാതായത് Housewife goes missing #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാവുങ്കാല്‍: (www.kasargodvartha.com 18.07.2020) വീട്ടമ്മയെ കാണാതായി. ചെരുപ്പ് തോട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴുക്കില്‍പെട്ടതായി സംശയമുയര്‍ന്നു. നെല്ലിത്തറ എക്കാലിലെ തങ്കമണി (65)യെയാണ് ശനിയാഴ്ച രാവിലെ മുതല്‍ കാമാതായത്. വീടിനു സമീപത്തെ തോട്ടിലാണ് ചെരുപ്പ് കണ്ടെത്തിയത്. ഇതോടെയാണ് ഒഴുക്കില്‍പെട്ടതായി സംശയമുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസ് ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
Mavungal, news, kasaragod, Kerala, Missing, House-wife,  Housewife goes missing

കരിവെള്ളൂര്‍ വെള്ളച്ചാല്‍ സ്വദേശിനിയാണ്. അസുഖം ബാധിച്ചതിനാല്‍ ഏറെക്കാലമായി ചികിത്സയിലാണ്. പരേതനായ ചാത്തുവിന്റെ ഭാര്യയാണ്. മകള്‍ ചെര്‍ക്കള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പുഷ്പലത, ഭര്‍ത്താവ് അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാന്‍ ബാബു എന്നവര്‍ക്കൊപ്പമായിരുന്നു തങ്കമ്മണിയുടെ താമസം.


Keywords: Mavungal, news, kasaragod, Kerala, Missing, House-wife,  Housewife goes missing