Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 37 ലക്ഷം രൂപയുടെ സ്വര്‍ണവുമായി 4 കാസര്‍കോട് സ്വദേശികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട. 37 ലക്ഷം രൂപയുടെ സ്വര്‍ണവുമായി നാല് കാസര്‍കോട് സ്വദേശികള്‍ വിമാനത്താവളത്തില്‍ പിടിയിലായി. Kasaragod, Kerala, news, Top-Headlines, Kannur, gold, Gold seized from 4 Kasaragod natives in Kannur Airport
കണ്ണൂര്‍: (www.kasargodvartha.com 16.07.2020) കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട. 37 ലക്ഷം രൂപയുടെ സ്വര്‍ണവുമായി നാല് കാസര്‍കോട് സ്വദേശികള്‍ വിമാനത്താവളത്തില്‍ പിടിയിലായി. ചെങ്കളയിലെ കെമ്പള സിദ്ദീഖ്, ആറങ്ങാടിയിലെ മടമ്പിലത്ത് ഇര്‍ഷാദ്, ചട്ടഞ്ചാലിലെ മുഹമ്മദ് അബ്ദുല്‍ ഖാദര്‍, പെരിയയിലെ മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച പുലര്‍ച്ചെ 1.15ന് ഷാര്‍ജയില്‍ നിന്നും കണ്ണൂരിലെത്തിയതായിരുന്നു. പരിശോധനയിലാണ് പാന്റിന്റെ വെയ്സ് ബാന്റിലും അരയിലും ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. അസി. കസ്റ്റംസ് കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി ബേബി, പി.സി ചാക്കോ, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കൗശല്‍, മനോജ് യാദവ്, ജോയ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Keywords: Kasaragod, Kerala, news, Top-Headlines, Kannur, gold, Gold seized from 4 Kasaragod natives in Kannur Airport
  < !- START disable copy paste -->