city-gold-ad-for-blogger

കൈക്കുഞ്ഞായ ഭാഗ്യശ്രീ പി യു സി പരീക്ഷയില്‍ വിജയശ്രീ

സൂപ്പി വാണിമേല്‍

മംഗളൂരു: (www.kasargodvartha.com 17.07.2020) പതിനെട്ട് കഴിഞ്ഞ വികലാംഗയായ മകള്‍ ഭാഗ്യശ്രീ രാജീവിക്ക് കൈക്കുഞ്ഞാണ്. മുതിര്‍ന്ന പെണ്‍കുട്ടിയെ കോളജിലേക്കും തിരിച്ചും എടുത്ത് കൊണ്ടുപോവുന്ന ഈ അമ്മ ബണ്ട്വാള്‍ കുരിയാള ഗ്രാമത്തിന് പതിവു കാഴ്ച. എസ്.വി.എസ് കോളജില്‍ നിന്ന് പി.യു.സി രണ്ടാം വര്‍ഷ (കൊമേഴ്‌സ്) പരീക്ഷയെഴുതിയ ഭാഗ്യശ്രീ 467 മാര്‍ക്ക് നേടിയതറിഞ്ഞ ഗ്രാമം ഒന്നാകെ മന്ത്രിക്കുന്നു. സഫലം ഈ അമ്മയുടെ യാത്ര. പിതാവ് കേശവ കുളലിനെപ്പോലെ ഇരുകാലുകള്‍ക്കും മുട്ടിന് താഴെ സ്വാധീനമില്ലാതെയാണ് ഭാഗ്യശ്രീ പിറന്നത്. കേശവ പെട്ടിക്കട നടത്തുന്നു. രാജീവി ബീഡിത്തൊഴിലാളിയാണ്.

സ്‌കൂള്‍ പ്രായത്തില്‍ മകളെ ചുമക്കുക തന്നെയായിരുന്നു രാജീവി. കോളജില്‍ ചേര്‍ത്തതോടെ ദൂരം കാരണം ഓട്ടോറിക്ഷ ആശ്രയിക്കുന്നു. വീട്ടില്‍ നിന്ന് റോഡ് വരെ എടുത്ത് കൊണ്ടുപോവും. ഓട്ടോ ഇറങ്ങിയാല്‍ ഭാഗ്യശ്രീ ഊന്നുവടിയുടെ സഹായത്തോടെ കോളജിന്റെ പടവുകള്‍ കയറും. ക്ലാസ്സില്‍ ചക്രക്കസേരയുണ്ട്. തിരിച്ച് ഓട്ടോ ഇറങ്ങുമ്പോഴേക്കും രാജീവി കാത്തുനില്‍ക്കുന്നുണ്ടാവും തന്റെ കൈക്കുഞ്ഞിനെ എടുത്ത് വീട്ടിലേക്ക് നടക്കാന്‍. ഈ യാത്ര ഇനി ബികോം ക്ലാസ്സ് തുടങ്ങുന്ന മുറക്ക് തുടരും.

കൈക്കുഞ്ഞായ ഭാഗ്യശ്രീ പി യു സി പരീക്ഷയില്‍ വിജയശ്രീ


Keywords:  Mangalore, news, Top-Headlines, Examination, National, Girl overcomes poverty, disability - Scores 476 marks in second PU
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia