Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉപ്പള സ്വദേശിനിക്ക് കോവിഡ് പിടിപെട്ടതിങ്ങനെ

മീഞ്ചയിൽ രോഗ സ്ഥിരീകരണം നടത്തിയയാളുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട ഒരാൾ ജൂലൈ ഏഴാം തിയതി നഫീസയുടെ വീട് സന്ദർശിച്ചിരുന്നു. Kerala, News, Kasaragod, Corona, COVID-19, Death, Son, Hospital, Govt.Hospital, Kanhangad, First COVID Death in Kasargod. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 19.07.2020) കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഉപ്പള സ്വദേശിനിയായ നഫീസ (75) കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണപ്പെട്ടത്. ഇത് സംബന്ധിച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് നൽകുന്ന വിശദീകരണമാണ് ചുവടെ.  

ജൂൺ പത്തിന് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഇവരുടെ മകൻ 16 ദിവസത്തെ സ്ഥാപന നിരീക്ഷണത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയും അവിടെ താമസമാരംഭിക്കുകയും ചെയ്തു. മാത്രമല്ല മീഞ്ചയിൽ രോഗ സ്ഥിരീകരണം നടത്തിയയാളുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട ഒരാൾ ജൂലൈ ഏഴാം തിയതി നഫീസയുടെ വീട് സന്ദർശിച്ചിരുന്നു.
Kerala, News, Kasaragod, Corona, COVID-19, Death, Son, Hospital, Govt.Hospital, Kanhangad, First COVID Death in Kasargod.

അന്നേ ദിവസംതന്നെ നഫീസക്കും മകൻ്റെ ഭാര്യക്കും പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്തു. പിറ്റേദിവസം തന്നെ ഇവർ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പോവുകയും സ്രവ പരിശോധന നടത്തി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു . ജൂലൈ പത്താം തിയ്യതി നഫീസയുടെ മകൻ്റെ ഭാര്യക്ക്  പനിയും ജലദോഷവും കൂടിയതിനെ തുടർന്ന് മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ഒബ്സർവേഷനിൽ കിടത്തുകയും ചെയ്തു. ആശുപത്രിയിൽ മകൻ്റെ ഭാര്യയുടെ കൂട്ടിരിപ്പുക്കാരിയായി നഫീസ കൂടെയുണ്ടായിരുന്നു.

ജൂലൈ 11 ന് നഫീസക്കും മകൻ്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. അന്ന് തന്നെ രണ്ടു പേരേയും കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഗുരുതര ശ്വാസകോശ രോഗവും കടുത്ത പ്രമേഹ രോഗബാധിതയുമായ നഫീസക്ക് ജൂലൈ 15ന് ശ്വാസകോശ സംബന്ധമായ രോഗം മൂർച്ഛിക്കുകയും വിദഗ്ധ ചികിത്സക്കായി പരിയാരം ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. അന്ന് മുതൽ കൃത്രിമ ഓക്സിജന്റെ സഹായത്തോടെയായിരുന്നു ഇവർക്ക് ചികിത്സ നൽകിയിരുന്നത്. ജൂലൈ 17ന് വൈകുന്നേരം 6.30 ന് ഇവരുടെ ആരോഗ്യ സ്ഥിതി വഷളാവുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. അന്ന് രാത്രി 10.30 നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് രാത്രി 10.45ന് രോഗി മരണപ്പെടുകയായിരുന്നു.

ഇവരുടെ കുടുംബത്തിലെ എട്ട് പേര്‍ക്കും അയല്‍വാസിയായ ഒരാള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് ഡി എം ഒ അറിയിച്ചു.

Keywords: Kerala, News, Kasaragod, Corona, COVID-19, Death, Son, Hospital, Govt.Hospital, Kanhangad, First COVID Death in Kasargod.