കാസര്‍കോട്: (www.kasargodvartha.com 22.07.2020) പകര്‍ച്ചവ്യാധിയുടെയും ലോക്ഡൗണിന്റേയും ഈ കാലത്ത് സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പോലും ഈടാക്കുന്ന ഫീസ് നിരക്കുകള്‍ സാധാരണ പതിവ് നിരക്കുകള്‍ തന്നെയാണ്. ഒട്ടും നിതീകരിക്കാവുനാവാത്ത ഈ ഫീസ് നിരക്കില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സ്‌കൂളുകളായാലും സ്വകാര്യ സ്‌കൂളുകളായാലും ഒന്നും ഇത് വരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ല. ലക്ഷക്കണക്കിന്ന് വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വലിയൊരു സമസ്യയാണിത്. കോവിഡും ഒപ്പം കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക രംഗത്തെ പിടിപ്പ്‌കേടും സൃഷ്ടിച്ചിരിക്കുന്ന ഞെരുക്കവും സാധാരണക്കാരന്റെ ജീവിതം തന്നെ അസാധ്യമാക്കിയിരിക്കുകയാണ്. ഇങ്ങനെയൊക്കെ സാധാരണ ജനങ്ങള്‍ വളരെ വിഷമസന്ധിയിലായ ഈ പ്രത്യേക സാഹചര്യത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ വെര്‍ച്വല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സാധാരണ ക്ലാസ്സുകളുടെ അതേ ഫീസ് തന്നെ വാങ്ങിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല. ഈ വിഷയത്തില്‍ സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും അടിയന്തിരമായി ഇടപെടുകയും ഒരു മിതമായ നിരക്ക് മാത്രം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍കള്‍ക്ക് വാങ്ങാനുള്ള നിയമവും സാഹചര്യവുമൊരുക്കണമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി, കാസര്‍കോട് എം.പി, എം.എല്‍ എ, ജില്ലാ കലക്ടര്‍, ഡി.ഇ.ഒ എന്നിവര്‍ക്ക്
നല്‍കിയ ഒരു നിവേദനത്തില്‍ മുസ്ലിം യൂത്ത് ലീഗ് പട്‌ള ശാഖാ കമ്മറ്റിക്ക് വേണ്ടി എം.കെ.ഹാരിസ്, സമീര്‍ പട്‌ല, നാഫിഹ് പട്‌ല എന്നിവര്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, School, Students, Class, Fees, Youth League, Fees charged by private schools for online classes are unacceptable: Youth League