city-gold-ad-for-blogger

അച്ഛൻ നാട്ടിലും മകൻ ദുബൈയിലും ഒരേ ദിവസം മരിച്ചു; കുടുംബം കണ്ണീരിൽ

ഉദുമ: (www.kasargodvartha.com 19.07.2020) അച്ഛൻ നാട്ടിലും മകൻ ദുബൈയിലും ഒരേ ദിവസം മരിച്ച സംഭവം കുടുംബത്തെയും നാട്ടുകാരെ യും കണ്ണീരിലാഴ്ത്തി. ഉദുമ മുല്ലച്ചേരി
ബട്യംകോട്ടെ ചോയി അമ്പു (80), മകൻ ബി കുഞ്ഞിരാമൻ (45)എന്നിവരാണ് ഒരേ ദിവസം മരിച്ചത്.
അച്ഛൻ നാട്ടിലും മകൻ ദുബൈയിലും ഒരേ ദിവസം മരിച്ചു; കുടുംബം കണ്ണീരിൽ

കഴിഞ്ഞ 25 വർഷത്തിലേറെയായി കിടപ്പിലായിരുന്ന ചോയി അമ്പു വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.ശവസംസ്ക്കര
ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കൾ മടങ്ങി കൊണ്ടിരിക്കെ രാത്രി വൈകി കുഞ്ഞിരാമന്‍ റാസൽ ഖൈമ അൽ ഖസ്സർ ആസ്പത്രിയിൽ മരിച്ചുവെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു.

ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് രാത്രി എട്ടു മണിയോടെ മരിച്ചുവെന്നാണ് ലഭിച്ച വിവരം.
ജോലിനഷ്ടപ്പെട്ട് നാട്ടിൽ വന്ന കുഞ്ഞിരാമൻ കുടുംബപ്രാരാബ്ധം കാരണം വിസിറ്റിംഗ് വിസയിൽ മാസങ്ങൾക്ക് മുമ്പ് ഗൾഫിലെത്തി പുതിയ ജോലി അന്വേഷിക്കവെയാണ് അസുഖം ബാധിച്ചത്.

പരേതരായ അപ്പയുടെയും കാരിച്ചിയുടെയും മകനാണ് ചോയി അമ്പു. ഭാര്യ:രോഹിണി.

മക്കൾ: നാരായണി, ഗോപാലൻ, മോഹനൻ രാജീവൻ. മരുമക്കൾ: ബാലകൃഷ്ണൻ നെച്ചിപടുപ്പ്,  ശ്രീജ കോട്ടപ്പാറ, ശ്രീജ മുക്കുന്നോത്ത്

കുഞ്ഞിരാമൻ്റെ ഭാര്യ: കളിങ്ങോത്തെ സംഗീത.
മകൾ: രസിക (വിദ്യാര്‍ഥിനി ചട്ടംഞ്ചാല്‍ഹയര്‍സെക്കന്‍ഡറി സ്കൂള്‍)

മൂന്ന് ദിവസത്തിനുള്ളില്‍ കുഞ്ഞി രാമൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ഗള്‍ഫിലുള്ളവര്‍ അറിയിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു.

Keywords:  Udma, news, Kerala, kasaragod, Death, father, son, Father and Son died on the same day

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia