Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാപാര സ്ഥാപനങ്ങളുടെയും, ഹോട്ടലുകളുടെയും പുതുതായി ഏര്‍പ്പെടുത്തിയ സമയക്രമം പുന:പരിശോധിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി established schedule of business establishments and hotels Should reconsidered #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 22.07.2020) കോവിഡ് 19 വ്യാപനം കാരണം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ബക്രീദ് അടുത്ത സാഹചര്യത്തില്‍ ഏറെ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം വൈകുന്നേരം ആറു മണി വരെ എന്ന നിബന്ധന എടുത്തു കളയുക, ഹോട്ടലുകള്‍ക്ക് 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കുവാനോ പാര്‍സല്‍ നല്‍കുവാനോ സമയം അനുവദിക്കുക, ജില്ലയുടെ അതിര്‍ത്തികള്‍ അടച്ചത് കൊണ്ട് ചിറ്റാരിക്കാല്‍, തൃക്കരിപ്പൂര്‍, അഡൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ കൊണ്ടു വരാന്‍ പറ്റാത്ത അവസ്ഥയുണ്ട്. ഇത് കാരണം അവശ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞിരിക്കുന്നു. ആയതിനാല്‍ ഉപഭോക്തൃ വസ്തുക്കള്‍ വഹിക്കുന്ന വാഹനങ്ങള്‍ വരാന്‍ അനുവദിക്കുക, കണ്ടെയിന്‍മെന്റ് സോണുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചകളായി അടഞ്ഞു കിടക്കുന്നു. ബക്രീദ് അടുത്ത സാഹചര്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഈ കടകള്‍, പ്രത്യേകിച്ച് ടെക്‌സ്‌റ്റൈല്‍, ഫുട് വെയര്‍, ഫാന്‍സി തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുക, പുതുതായി പ്രഖ്യാപിക്കുന്ന കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉടന്‍ തന്നെ കടകള്‍ അടപ്പിക്കുന്നത് കാരണം ഹോട്ടലുകളിലും മറ്റ് കടകളിലും തയ്യാറാക്കി വെച്ച സാധനങ്ങള്‍ ബാക്കിയാകുന്നു. അതിനാല്‍ അടുത്ത ദിവസം രാവിലെ മുതല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക  എന്നീ ആവശ്യങ്ങള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Kasaragod, Kerala, News, Business, Hotel, COVID-19, established schedule of business establishments and hotels Should reconsidered




Keywords: Kasaragod, Kerala, News, Business, Hotel, COVID-19, established schedule of business establishments and hotels Should reconsidered