കാസര്‍കോട്: (www.kasargodvartha.com 04.07.2020) മുള്ളിയാറില്‍ നിര്‍മ്മിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ആദ്യഘട്ട പ്രവൃത്തി പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ശിലാസ്ഥാപനം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പുനരധിവാസ ഗ്രാമത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. ഇതിനായി അഞ്ച് കോടി രൂപയാണ് കാസര്‍കോട് വികസന പാക്കേജില്‍ വകയിരുത്തിട്ടുള്ളത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുനരധിവാസമായി ബന്ധപ്പെട്ട 24 ഓളം മികച്ച മോഡലുകളെ കുറിച്ച് പഠിച്ചും വിദ്ഗദ്ധരുടെയും പ്രാദേശികതലത്തിലുള്ള അഭിപ്രായം സ്വരൂപിച്ചുമാണ് പുനരധിവാസ ഗ്രാമത്തിന്റെ മാസ്റ്റര്‍ തയ്യാറാക്കിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമഗ്രവികസനം ലക്ഷ്യമാക്കി ലോകത്തിന് തന്നെ മാതൃകയായി അന്തര്‍ദേശീയ നിലവാരമുള്ള പുനരധിവാസ ഗ്രാമം വികസിപ്പിച്ചെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഇതിനായി മുളിയാര്‍ പഞ്ചായത്തിലെ 25 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടു്. ദുരിതബാധിതരുടെ വൈകല്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കെത്തുക, ദുരിത ബാധിതര്‍ക്ക് സംരക്ഷണം ഒരുക്കുക,ശാസ്ത്രീയമായ പരിചരണം നല്‍കുക,18 വയസ്സിന് മുകളിലുള്ളവരുടെ പുനരധിവാസം ഉറപ്പാക്കുക,ഗൃഹസമാനമായ അന്തരീക്ഷം ഉറപ്പുവരുത്തുക എന്നീ അഞ്ച് ഘടകങ്ങള്‍ക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്.ഇതിനായി 72 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.പദ്ധതി യഥാര്‍ത്ഥ്യമാകുന്നതോടെ ദുരിതബാധിതരുടെ പുനരധിവാസം സാക്ഷാത്കരിക്കപ്പെടും.അതിനാല്‍ സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ പുനരധിഗ്രാമം യഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
285 കോടി രൂപയുടെ ധനസഹായം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്കി: റവന്യൂ വകുപ്പ് മന്ത്രി
നാളിതുവരെയായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 285 കോടി രൂപയുടെ ധനസഹായം നല്‍കിയിട്ടുന്നെ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.ബോവിക്കാനം എ യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ശിലാസ്ഥാപനം പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഇതുകൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 200 കോടി രൂപയും ചെലവാക്കിയിട്ടു്. ഇത്തരത്തില്‍ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പുന്നതിന് വിവിധതലത്തിലൂള്ള പരിപാടികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു.
പരിപാടി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്തു.ശിലാസ്ഥാപന കര്‍മ്മം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.കെ കുഞ്ഞിരാമന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് ഓമനാ രാമചന്ദ്രന്‍,മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ് ഖാലിദ് ബെള്ളിപ്പാടി,ജില്ലാ പഞ്ചാത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.എ പി ഉഷ എന്നിവര്‍ സംസാരിച്ചു.ജില്ലാകളക്ടര്‍ ഡോ ഡി സജിത്ബാബു സ്വാഗതവും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജോസഫ് റിബല്ലോ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Endosulfan, Health-minister, Endosulfan rehabilitation village stone laid by Health minister