മംഗളൂരു: (www.kasargodvartha.com 16.07.2020) ചികിത്സയിലുള്ള നാലു പേര്‍ കൂടി മരണപ്പെട്ടതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 55 ആയി. ജില്ലയില്‍ ഉറവിടം കണ്ടെത്താനാവാത്ത രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണസംഖ്യയും ഉയരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സുള്ള്യയിലെ 60 കാരി, ബണ്ട്വാളിലെ 73, 70 വയസുള്ള രണ്ട് പുരുഷന്മാര്‍, 68 കാരി എന്നിവരാണ് ബുധനാഴ്ച മരണപ്പെട്ടത്.
73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 58 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. അതേസമയം ബുധനാഴ്ച രോഗംബാധിച്ചതായി കണ്ടെത്തിയ 73-ല്‍ 11 പേര്‍ക്ക് മറ്റ് കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നാണ് വൈറസ് ബാധയേറ്റത്. 23 പേര്‍ പനിബാധിച്ചും മൂന്നുപേര്‍ ശ്വാസതടസം വന്നും ചികിത്സയ്‌ക്കെത്തി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
Keywords: Mangalore, National, Top-Headlines, Trending, COVID-19, DK covid death raises to 5573 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 58 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. അതേസമയം ബുധനാഴ്ച രോഗംബാധിച്ചതായി കണ്ടെത്തിയ 73-ല്‍ 11 പേര്‍ക്ക് മറ്റ് കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നാണ് വൈറസ് ബാധയേറ്റത്. 23 പേര്‍ പനിബാധിച്ചും മൂന്നുപേര്‍ ശ്വാസതടസം വന്നും ചികിത്സയ്‌ക്കെത്തി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
< !- START disable copy paste -->