Join Whatsapp Group. Join now!
Aster MIMS 10/10/2023

അതിഥി തൊഴിലാളിയുടെ മൃതദേഹത്തോട് അനാദരവ്; ആരോഗ്യ മന്ത്രി മറുപടി പറയണം: യൂത്ത് കോണ്‍ഗ്രസ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി സമരേഷ് കര്‍ണ്ണാകറിന്റെ മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ ഇടയായ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി മറുപടി പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് പ്രസ്താവനയില്‍ അവശ്യപ്പെട്ടു Vellarikundu, news, Kerala, Kanhangad, kasaragod, Death, Health-Department, Congress, Disrespect body of a guest worker; Health Minister should reply: Youth Congress
വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.07.2020) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി സമരേഷ് കര്‍ണ്ണാകറിന്റെ മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ ഇടയായ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി മറുപടി പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് പ്രസ്താവനയില്‍ അവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളെ പാലൂട്ടി സംരക്ഷിക്കും എന്ന് മേനി പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് ജില്ലയിയില്‍ ഒരു അഥിതി തൊഴിലാളി മരണപ്പെട്ടപ്പോള്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയിരിക്കുകയാണ്.
 Vellarikundu, news, Kerala, Kanhangad, kasaragod, Death, Health-Department, Congress,  Disrespect body of a guest worker; Health Minister should reply: Youth Congress

ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ രാജു കട്ടക്കയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ അടക്കളമുള്ള മൂന്ന് പൊതു പ്രവര്‍ത്തകര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പോലീസിനെ സഹായിക്കാന്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. മോര്‍ച്ചറിയും പരിസരവും ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് കുറച്ച് ദിവസങ്ങളായി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വൈദ്യുതി വിതരണം താറുമറാണെന്ന വിവരം ലഭിച്ചത്. സംഭവം ആര്‍. എം. ഒ. യോടും. ഡി. എം. ഒ യോടും അന്വേഷിച്ചപ്പോള്‍ വളരെ മോശമായ മറുപടിയാണ് ലഭിച്ചതെന്നും മാര്‍ട്ടിന്‍ കുറ്റപ്പെടുത്തി.

പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുവാനും ഏറെ പ്രയാസം നേരിട്ടതായി മാര്‍ട്ടിന്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം ചൊവ്വാഴ്ച നടക്കാനിരിക്കെ ഒരുദിവസം മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാന്‍ കാഞ്ഞങ്ങാട്ടെ ഒട്ടുമിക്ക ആശുപത്രികളെയും സമീപിച്ചിരുന്നു. വെള്ളരിക്കുണ്ട് എസ് ഐ ശ്രീദാസും അദ്ദേഹത്തിന്റെ കഴിവുകള്‍ ഉപയോഗിച്ചെങ്കിലും ആശുപത്രി അധികൃതര്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുടെ മൃതദേഹം സൂക്ഷിക്കാന്‍ തയ്യായില്ല. ഒടുവില്‍ തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറി വരാന്തയിലാണ് കിടത്തിയത് എന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വൈദ്യുതി ഇല്ല എന്ന് പറയുന്നത് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് നാണക്കേട് ഉണ്ടാക്കുന്നതാണെന്നും പശ്ചിമ ബംഗാള്‍ സ്വദേശിയുടെ കുടുംബത്തോട് ജില്ലാ ആരോഗ്യ വകുപ്പ് മാപ്പ് പറയണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.



Keywords: Vellarikundu, news, Kerala, Kanhangad, kasaragod, Death, Health-Department, Congress,  Disrespect body of a guest worker; Health Minister should reply: Youth Congress