Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ഭേദമായ ശേഷം ദുബൈയില്‍ നിന്നും നാട്ടിലെത്തി; ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരണം, ഇര്‍ഷാദിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്

കോവിഡ് ഭേദമായ ശേഷം ദുബൈയില്‍ നിന്നും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരണപ്പെട്ട കാളികാവ് മാളിയേക്കല്‍ തട്ടാന്‍പടി Kerala, news, Top-Headlines, Death, COVID-19, Trending, Malappuram, Died Youth's covid test report is Positive
മലപ്പുറം: (www.kasargodvartha.com 23.07.2020) കോവിഡ് ഭേദമായ ശേഷം ദുബൈയില്‍ നിന്നും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരണപ്പെട്ട കാളികാവ് മാളിയേക്കല്‍ തട്ടാന്‍പടി പാലോട്ടില്‍ ഇര്‍ഷാദിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. ഈ മാസം നാലിനാണ് ഇര്‍ഷാദലി ദുബൈയില്‍ നിന്നെത്തിയത്. ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉറക്കത്തില്‍നിന്ന് വൈകി എഴുന്നേല്‍ക്കുന്ന ശീലമുള്ള ഇര്‍ഷാദലി ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഉണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ട്രൂനാറ്റ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പിസിആര്‍ പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നല്‍കിയതായി ഡി എം ഒ അറിയിച്ചു.



Keywords: Kerala, news, Top-Headlines, Death, COVID-19, Trending, Malappuram, Died Youth's covid test report is Positive
  < !- START disable copy paste -->