കാസര്‍കോട്: (www.kasargodvartha.com 05.07.2020) മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായ ലീഡര്‍ കെ കരുണാകരന്റെ ഓര്‍മ്മകള്‍ നിറഞ്ഞ് ഡി സി സി ഓഫീസ്.
അദ്ദേഹത്തിന്റെ 103-മത് ജന്മവാര്‍ഷികം ഡി സി സി ഓഫീസില്‍ സമുചിതമായി ആചരിച്ചു. കെ കരുണാകരന്റെ ഛായാചിത്രത്തിനുമുന്നില്‍ ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നിലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ ഉല്‍ഘാടനം ചെയ്തു.
എല്ലാ തലത്തിലും രാജ്യം ഏറ്റവും കഠിനമായ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ധിഷണാശാലിയായ കെ കരുണാകരനെപ്പോലുള്ള ഭരണാധികാരിയുടെ അഭാവം രാജ്യം അറിയുകയാണെന്ന് രതികുമാര്‍ പറഞ്ഞു.

ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. കെ നീലകണ്ഠന്‍, പി എ അഷറഫ് അലി, അഡ്വ. എ ഗോവിന്ദന്‍ നായര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കരുണ്‍ താപ്പ, പി വി സുരേഷ്, സി വി ജയിംസ്, കെ ഖാലീദ്, അര്‍ജുനന്‍ തായലങ്ങാടി, കെ വാസുദേവന്‍, ഉമേശ് അണങ്കൂര്‍, പി കെ വിജയന്‍, ജമീല അഹമ്മദ്, സി ശിവശങ്കരന്‍, മനാഫ് നുള്ളിപ്പാടി, അഡ്വ. ബി കരുണാകരന്‍, ഉസ്മാന്‍ കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, News, DCC, Leader, Congress, Birthday, DCC marks Leader K Karunakaran's 103rd birthday