കാസര്‍കോട് കുമ്പള ദേശീയ പാതയില്‍ വന്‍ കുഴല്‍പ്പണ വേട്ട; സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 2 കോടിയിലധികം രൂപ പിടികൂടി; ഒരാള്‍ പിടിയില്‍

കാസര്‍കോട് കുമ്പള ദേശീയ പാതയില്‍ വന്‍ കുഴല്‍പ്പണ വേട്ട; സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 2 കോടിയിലധികം രൂപ പിടികൂടി; ഒരാള്‍ പിടിയില്‍

കുമ്പള: (www.kasargodvartha.com 13.07.2020) കുമ്പള ദേശീയ പാതയില്‍ സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 2,00,87, 300  രൂപയുടെ കുഴല്‍ പണവും 20 പവൻ സ്വർണ്ണവും എക്സൈസ് സംഘം പിടിച്ചെടുത്തു. മഞ്ചേേശ്വരം ഉദ്യാവർ ഇർഷാദ്  റോഡിലെ ഷംസുദ്ദീൻ എന്നയാളെ പിടികൂടിയിട്ടുണ്ട്.

തിങ്കളാഴ്ച്ച രാത്രി 8.40 മണിയോടെ മഞ്ചേശ്വരം തുമ്മിനട് ദേശീയപാതയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘമാണ് കുഴല്‍പ്പണ വേട്ട നടത്തിയത്.

എക്‌സൈസ് സംഘത്തെ കണ്ട് കാര്‍ നിര്‍ത്താതെ ഓടിച്ച് പോകാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടർന്ന് എക്‌സൈസിന്റെ വാഹനം കുറുകെയിട്ടാണ് കാര്‍ തടഞ്ഞ് കുഴല്‍ പണം പിടികൂടിയത്.

കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ നൗഫലിന്റെ നേതൃത്വത്തിലായിരുന്നു കുഴല്‍പ്പണ വേട്ട.

പണം വീണ്ടും എണ്ണിതിട്ടപ്പെടുത്തി വരികയാണെന്ന് കുഴല്‍പ്പണ വേട്ടയക്ക് നേതൃത്വം നൽകിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.നൗഫല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

എക്സൈസ് സംഘത്തിൽ പ്രിവെന്റീവ് ഓഫീസർ പി.രാജീവൻ.,സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.സതീശൻ, എം.ശ്രീജിഷ്, കെ.ഗണേശ്, ഡ്രൈവർ സത്യൻ എന്നിവർ ഉണ്ടായിരുന്നു.

പിടികൂടിയ പണവും സ്വർണ്ണവും പ്രതിയെയും മഞ്ചേശ്വരം പോലീസിന് കൈമാറി.Keywords: Kasaragod, Kumbala, Kerala, News, Cash, Seized, Car, Arrest, Currency More than 2 crore seized in a car; One arrested