city-gold-ad-for-blogger

കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്രവ പരിശോധനാ കേന്ദ്രങ്ങളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കണം: കെ ജി എം ഒ എ

കാസര്‍കോട്:  (www.kasargodvartha.com 11.07.2020) ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച സ്രവങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെട്ടു. നിലവില്‍ ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, നീലേശ്വരം, പെരിയ, ഉദുമ, പൂടംകല്ല്, കാഞ്ഞങ്ങാട്, കാസര്‍കോട്, കുമ്പള, മംഗല്‍പാടി, ബദിയടുക്ക തുടങ്ങിയ പതിനൊന്നോളം സ്രവ ശേഖരണ കേന്ദ്രങ്ങളില്‍ നിന്നായാണ് സ്രവം ശേഖരിക്കുന്നത്. അവിടെയുള്ള പരിമിതമായ സൗകര്യങ്ങളും മനുഷ്യ വിഭവ ശേഷിയും ഉപയോഗിച്ചാണ് ഇവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്, ഈ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ലാബ് ടെക്‌നിഷ്യന്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെയും നിയമിക്കേണ്ടിയിരിക്കുന്നു.
കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്രവ പരിശോധനാ കേന്ദ്രങ്ങളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കണം: കെ ജി എം ഒ എ

ഇത് പെരിയ സെന്‍ട്രല്‍ യുണിവേഴ്‌സിറ്റിയിലെ ലാബില്‍ വെച്ചാണ് പരിശോധിക്കുന്നത്. നിലവില്‍ ഇവിടെ ദിവസവും 200 സാമ്പിളുകള്‍ പരിശോധിക്കാനുള്ള സൗകര്യങ്ങളേയുള്ളൂ. ദിവസവും 600-700 സാമ്പിളുകളാണ് പരിശോധനക്കെത്തുന്നത്. അതുകൊണ്ടു തന്നെ സമയ ബന്ധിതമായി പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാറില്ല. ഇതുകാരണം പല പരിശോധന റിസള്‍ട്ടുകളും അനിയന്ത്രിതമായി വൈകുകയും ചെയ്യുന്നു. ഇത് കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും കടുത്ത പ്രതിസന്ധിയാണ് ജില്ലയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ജില്ലയില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്രവങ്ങള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കേണ്ടി വരും. ദിവസവും 1000 - 1200 സ്രവങ്ങള്‍ ശേഖരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. പെരിയ ഒരു കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായതു കൊണ്ട് അവിടെ ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന സാങ്കേതികത്വം പറയുന്നുണ്ട്. അതുകൊണ്ട് കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് ഒരു വൈറോളജി ലാബ് തുടങ്ങിയാലേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂ. ഈ സാഹചര്യത്തില്‍ കാസര്‍
കോട് കേന്ദ്രീകരിച്ച് ഒരു വൈറോളജി ലാബ് തുടങ്ങണമെന്നും സെന്‍ട്രല്‍ യുണിവേഴ്‌സിറ്റി ലാബിലെ സൗകര്യങ്ങള്‍ കൂടുതല്‍ സ്രവങ്ങള്‍ ദിവസവും പരിശോധിക്കാവുന്ന വിധത്തില്‍ വര്‍ദ്ധിപ്പിക്കണമെന്നും കെ ജി എം ഒ എ ആവശ്യപ്പെട്ടു. അതുപോലെ സ്രവ ശേഖരണ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരെ നിയമിക്കണമെന്നും കെ ജി എം ഒ എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.



Keywords:  kasaragod, news, Kerala, Test, COVID-19, KGMOA,  covid testing centers and facilities should be increased in Kasargod district: KGMOA

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia