Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിന് ഊന്നല്‍: റവന്യൂ മന്ത്രി

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഇത് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു Kasaragod, Kerala, News, COVID-19, Revenue Minister, Top-Headlines, Covid prevention meet Kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 03.07.2020) ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഇത് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഇത്തരത്തിലുള്ള യോഗം ചേരുന്നതെന്നും മന്ത്രി പറഞ്ഞു. മറ്റ് ജില്ലകളിലെല്ലാം സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പോലും കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി 26 ദിവസങ്ങള്‍ സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നത് നമ്മുടെ നേട്ടമാണ്. ജില്ലയിലെ ആരോഗ്യ സംവിധാനം കൂടുതല്‍ മെച്ചപ്പെട്ടുവെന്നതിന്റെ വലിയൊരു തെളിവ് കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വരുംദിവസങ്ങളിലും വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ ജില്ലയിലേക്ക് വരാന്‍ സാധ്യതയുണ്ട്. അവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജാഗ്രതാസമിതികളുടെയും ഉത്തരവാദിത്വം. ഇതില്‍ വിട്ടുവിഴ്ചയില്ലാത്ത തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് ജനപ്രതിനിധികളുടെ യോഗത്തില്‍ തിരുമാനമെടുത്തിട്ടുള്ളത്. തുടര്‍ന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ഐക്യകണ്‌ഠേന തിരുമാനമെടുത്തുവെന്നും മന്ത്രി പറഞ്ഞു.
Kasaragod, Kerala, News, COVID-19, Revenue Minister, Top-Headlines, Covid prevention meet Kasaragod

യോഗത്തില്‍ 'മാഷിന്' കൈയ്യടി

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രാദേശിക സമിതികള്‍, റവന്യു തുടങ്ങി വിവിധ വകുപ്പ് കള്‍ക്കൊപ്പം വിദ്യാലയങ്ങള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ അധ്യാപകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി മാഷ് പദ്ധതി ജില്ലയില്‍ പുരോഗമിക്കുകയാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേകിച്ച് കണ്ടെയന്‍മെന്റ് സോണുകളില്‍  ഉള്‍പ്പെടെ ജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനാണ്  അധ്യാപകരുസേവനം പ്രധാനമായും ഉപയോഗിക്കുന്നത്. ജില്ലയിലെ മാഷ് പദ്ധതിക്ക് യോഗം പ്രത്യേകം അഭിനന്ദനം അറിയിച്ചു.കാസര്‍ക്കോട് ജില്ലയുടെ ഈ പദ്ധതി സംസ്ഥാന തലത്തില്‍ ശ്ലാഘിക്കപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. എം എല്‍ എമാരായ എം സി ഖമറുദ്ദീന്‍ എന്‍ എ നെല്ലിക്കുന്ന് ,,കെ.കുഞ്ഞിരാമന്‍, എം രാജഗോപാലന്‍ ,ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എ എ ജലീല്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ കെ പി ജയരാജന്‍ ,ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ , ഡി എം ഒ ഡോ എവി രാംദാസ് എ ഡി എം എന്‍ ദേവിദാസ്, ഡപ്യൂട്ടി ഡി എം ഒ ഡോ. എടി മനോജ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, News, COVID-19, Revenue Minister, Top-Headlines, Covid prevention meet Kasaragod