Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 28 പേരില്‍ 11 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; 5 പേരുടെ ഉറവിടം ലഭ്യമല്ല

11 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ covid for 11 people through contact #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 20.07.2020) ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 28 പേരില്‍ 11 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ. ഇതില്‍ അഞ്ചു പേരുടെ ഉറവിടം ലഭ്യമായിട്ടില്ല. എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവര്‍

-40 കാരന്‍ (ഉറവിടം ലഭ്യമല്ല)
-34 കാരന്‍ (ഉറവിടം ലഭ്യമല്ല)
-47 കാരന്‍ (പിതാവിന്റെ സര്‍ജറിക്കായി എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ 14 ദിവസം ഉണ്ടായിരുന്നു. ട്രെയിനില്‍ 18ന് നാട്ടിലെത്തി)
-31 കാരന്‍ (ഉറവിടം ലഭ്യമല്ല)
-നാല് വയസുള്ള ആണ്‍കുട്ടി (പ്രാഥമിക സമ്പര്‍ക്കം)
-48 കാരി (ഉറവിടം ലഭ്യമല്ല)
-47 കാരന്‍ (കാസര്‍കോട് ബിസിനസ്), ഇദ്ദേഹത്തിന്റെ ഭാര്യ 38 കാരി
-56 കാരി (പ്രാഥമിക സമ്പര്‍ക്കം), ഇവരുടെ മകനായ 22 കാരന്‍
-ഒരു വയസുള്ള ആണ്‍കുട്ടി (പ്രാഥമിക സമ്പര്‍ക്കം)

വിദേശത്ത് നിന്നുമെത്തിയവര്‍

ജൂലൈ ആറിന് ഖത്തറില്‍ നിന്ന് വന്ന 34 കാരന്‍, 36 കാരന്‍, സൗദിയില്‍ നിന്ന് ജൂലൈ 10 ന് വന്ന 37 കാരന്‍, ജൂലൈ 11 ന് വന്ന 52 കാരന്‍, ദുബായില്‍ നിന്ന് ജൂണ്‍ 29 ന് വന്ന 22 കാരന്‍, ജൂലൈ മൂന്നിന് വന്ന 28 കാരി, ജൂണ്‍ 21 ന് വന്ന 43 കാരന്‍, അബുദാബിയില്‍ നിന്ന് ജൂണ്‍ 27 ന് വന്ന 45 കാരന്‍.

ഇതര സംസ്ഥാനം

ജൂലൈ 15 ന് വന്ന 50 കാരന്‍ (ഹാസന്‍, കര്‍ണാടക), ജൂലൈ 15 ന് വന്ന 29 കാരന്‍ (ജമ്മു), ജൂലൈ നാലിന് വന്ന 27 കാരി, ജൂലൈ ഏഴിന് വന്ന  26 കാരന്‍ (പച്ചക്കറി വാഹന ഡ്രൈവര്‍) (ഇരുവരും മൈസൂര്‍), ജൂലൈ ആറിന് വന്ന 21 കാരന്‍ (ചെന്നൈ), ജൂലൈ നാലിന് വന്ന 42കാരന്‍, ജൂലൈ ഏഴിന് വന്ന 26 കാരന്‍ (ഇരുവരും മംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാര്‍), ജൂണ്‍ 26 ന് വന്ന 26 കാരന്‍ (ബംഗളൂരു, ഹോട്ടല്‍ ജീവനക്കാരന്‍), ജൂണ്‍ 23 ന് വന്ന 34 കാരന്‍ (മംഗളൂരുവിലെ ഒരു സ്ഥാപനത്തിലെ സെയില്‍സ്മാന്‍).
Kasaragod, News, Kerala, COVID-19, Report, Trending, covid for 11 people through contact


Keywords: Kasaragod, News, Kerala, COVID-19, Report, Trending, covid for 11 people through contact