കാസര്‍കോട്: (www.kasargodvartha.com 03.07.2020) ഗള്‍ഫില്‍ വെച്ച് കോവിഡ് ഭേദമായി നാട്ടിലെത്തിയയാള്‍ക്ക് വീണ്ടും കോവിഡ്. കാസര്‍കോട്ടെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ സ്രവം പരിശോധനയ്ക്കയച്ചപ്പോഴാണ് കോവിഡുള്ളതായി പരിശോധനാഫലം വന്നത്. ഇതോടെ കുടുംബം വീണ്ടും ആശങ്കയിലായി. അബുദാബിയില്‍ ജ്യേഷ്ഠ സഹോദരനോടൊപ്പം ബിസിനസ് നടത്തുന്ന 35കാരനായ യുവാവ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് അവിടെ വെച്ച് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് ചികിത്സ നടത്തി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ദുബൈയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവുമയി. ജ്യേഷ്ഠ സഹോദരനും കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രണ്ടുപേരും കഴിഞ്ഞമാസം 20 ന് കോഴിക്കോട് വഴി നാട്ടിലെത്തിയത്. വീട്ടില്‍ പ്രായമായ ഉപ്പ ഉള്ളതിനാല്‍ വീട്ടില്‍ ചെല്ലാതെ കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
ക്വാറന്റൈന്‍ കാലാവധി കഴിയാറായതോടെ രണ്ടുപേരും പരിശോധനക്ക് വിധേയരാവുകയും ഇതില്‍ അനുജന് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
Keywords: kasaragod, news, Kerala, COVID-19, Treatment, Abudhabi, Covid cured person test positive again