Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് 225 പേര്‍ക്ക് കൂടി കോവിഡ്; 28 പേര്‍ കാസര്‍കോട്ട്

സംസ്ഥാനത്ത് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. Thiruvananthapuram, news, Kerala, COVID-19, Trending, Top-Headlines, Report, kasaragod, covid 19 positive report kerala #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com 05.07.2020) സംസ്ഥാനത്ത് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍കോട് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യുഎഇ- 30, കുവൈത്ത്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 24, ഡല്‍ഹി- 12, തമിഴ്നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. കോഴിക്കോട് ജില്ലയിലെ അഞ്ച് പേര്‍ക്കും, കാസര്‍കോട് നാല് പേര്‍ക്കും, എറണാകുളം മൂന്ന് പേര്‍ക്കും, മലപ്പുറം രണ്ട് പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 7 ഡി എസ് സി ജവാന്‍മാര്‍ക്കും രണ്ട് സി ഐ എസ് എഫ് ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ രണ്ട് ബി എസ് എഫുകാര്‍ക്കും രണ്ട് ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും (ഒരുആലപ്പുഴ), പത്തനംതിട്ട (ഒരു ആലപ്പുഴ), എറണാകുളം (2 കോട്ടയം, ഒരു പാലക്കാട്) ജില്ലകളില്‍ നിന്നുള്ള 10 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേരുടേയും, വയനാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2,228 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.






Keywords: Thiruvananthapuram, news, Kerala, COVID-19, Trending, Top-Headlines, Report, kasaragod, covid 19 positive report kerala