Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 47 പേര്‍ക്ക്

Thiruvananthapuram, news, Kerala, COVID-19, Trending, Top-Headlines, Pinarayi-Vijayan, Press meet #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com 23.07.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 1078 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 16,110. വ്യാഴാഴ്ച 798 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നു. അതില്‍ ഉറവിടം അറിയാത്തത് 65 പേര്‍. വിദേശത്തുനിന്ന് 104 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേര്‍ക്കുമാണ്  രോഗം ബാധിച്ചത്.

തിരുവനന്തപുരം 222 കൊല്ലം 106 എറണാകുളം 100 മലപ്പുറം 89 തൃശ്ശൂര്‍ 83 ആലപ്പുഴ 82കോട്ടയം 80 കോഴിക്കോട് 67 ഇടുക്കി 63 കണ്ണൂര്‍ 51 പാലക്കാട് 51 കാസര്‍കോട് 47 പത്തനംതിട്ട 27 വയനാട് 10 എന്നിങ്ങനയാണ് വ്യാഴാഴ്ച കോവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

നെഗറ്റീവായവരുടെ കണക്ക് തിരുവനന്തപുരം 60 കൊല്ലം 31 ആലപ്പുഴ 39 കോട്ടയം 25 ഇടുക്കി 22 എറണാകുളം 95 തൃശ്ശൂര്‍ 21 പാലക്കാട് 45 മലപ്പുറം 30 കോഴിക്കോട് 16 വയനാട് 5 കണ്ണൂര്‍ 7 കാസര്‍കോട് 36 എന്നിങ്ങനെയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിള്‍ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.


Keywords: Thiruvananthapuram, news, Kerala, COVID-19, Trending, Top-Headlines, Pinarayi-Vijayan, Press meet, Covid 19 new cases in Kerala today