Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ കോവിഡ് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ മാസം അവസാനം പൂര്‍ത്തിയാകും

ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ മാസം അവസാനം പൂര്‍ത്തിയാകും construction work of Kasargod Kovid Hospital will be completed by the end of this month #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 20.07.2020) കാസര്‍കോട്ടെ കോവിഡ് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ മാസം അവസാനം പൂര്‍ത്തിയാകും. സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയാണ് പ്രവര്‍ത്തനം നടക്കുന്ന ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി. ചട്ടഞ്ചാല്‍ പുതിയ വളപ്പില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആശുപത്രി നിര്‍മാണ പുരോഗമിക്കുന്നത്.
Kasaragod, News, Kerala, COVID-19, Trending, hospital, Construction plan, construction work of Kasargod Kovid Hospital will be completed by the end of this month

ആശുപത്രിക്കാവശ്യമായ 128 യൂണിറ്റുകളും എത്തിച്ച് ഘടിപ്പിച്ചു കഴിഞ്ഞു. രാജ്യത്തെ വിവിധ ടാറ്റ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മിച്ച പ്രീഫാബ്രിക്കേറ്റഡ് യൂണിറ്റുകള്‍, കോണ്‍ക്രീറ്റ് സ്ട്രക്ചറില്‍ ഘടിപ്പിക്കുകയാണ് ചെയ്തത്. കുന്നിന്‍ ചെരിവായതിനാല്‍ മൂന്ന് മേഖലകളാക്കി തിരിച്ചാണ് നിര്‍മാണം.

ആശുപത്രിക്കു ചുറ്റുമുള്ള വേലി, റോഡ്, പ്ലമിങ് ജോലികളാണ് ഇനി ബാക്കിയുള്ളത്.


Keywords: Kasaragod, News, Kerala, COVID-19, Trending, hospital, Construction plan, construction work of Kasargod Kovid Hospital will be completed by the end of this month