Join Whatsapp Group. Join now!
Aster MIMS 10/10/2023

താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ അതിഥി തൊഴിലാളിയുടെ മൃതദേഹത്തോട് അനാദരവ് ; മൃതദേഹം അഴുകിയ നിലയില്‍, മോര്‍ച്ചറിയിലെ ഫ്രീസറില്‍ വൈദുതി ഇല്ലെന്ന് വിശദീകരണം, പ്രതിഷേധം ഉയരുന്നു

നാലു ദിവസം മുമ്പ് മാലോം വള്ളിക്കടവില്‍ മരിച്ച അഥിതി തൊഴിലാളിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി ഉയര്‍ന്നു Kanhangad, kasaragod, news, Death, Kerala, Complaint of disrespect to the body of a guest worker #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.07.2020) നാലു ദിവസം മുമ്പ് മാലോം വള്ളിക്കടവില്‍ മരിച്ച അഥിതി തൊഴിലാളിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി ഉയര്‍ന്നു. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം സുക്ഷിച്ചിരുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ സമരേഷ് കര്‍ണ്ണകാറിന്റെ മൃത ദേഹമാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ സൂക്ഷിച്ചത്.

ഈ മാസം പത്തിന് രാവിലെയാണ് മലയോര ഹൈവേ നിര്‍മ്മാണ ജോലികള്‍ക്കായി എത്തിയ പശ്ചിമബംഗാള്‍ സ്വദേശിയായ സമരേഷ് കര്‍ണ്ണാകറിനെ വള്ളികടവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.പ്രാഥമിക നടപടികള്‍ക്ക് ശേഷം കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വെള്ളരിക്കുണ്ട് പോലീസ് ജില്ലാ ആശുപത്രിയിലേക്ക്മാറ്റിയ മൃതദേഹമാണ് അഴുകി ദുര്‍ഗന്ധം പരത്തിയത്.
 Kanhangad, kasaragod, news, Death, Kerala, Complaint of disrespect to the body of a guest worker

ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസറിലായിരുന്നു അതിഥി തൊഴിലാളി യായ സമരേഷ് കര്‍ണ്ണാകറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയ സഹചര്യത്തില്‍ വെള്ളരിക്കുണ്ട് എസ്. ഐ. ശ്രീദാസ് സമരേഷ് കര്‍ണ്ണാ കറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനായി ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

പോലീസിനെ സഹായിക്കാന്‍ മാലോത്തു നിന്നും എത്തിയ പൊതു പ്രവര്‍ത്തകര്‍ ഡി. എം. ഒ. ഉള്‍പ്പെടെ ഉള്ള വരോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ മോര്‍ച്ചറിയില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്ന മറുപടിയാണ് ലഭിച്ചത്.അന്യ സംസ്ഥാന തൊഴിലാളിയെ അഥിതി തൊഴിലാളി എന്ന് വിളിപ്പേരും ഇവര്‍ക്കായി ഒട്ടേറെ ക്ഷേമകാര്യങ്ങളും നടപ്പിലാക്കിയ സംസ്ഥാനത്താണ് പശ്ചിമ ബംഗാള്‍ സ്വദേശിയുടെ മൃതദേഹത്തോട് ജില്ലാ ആശുപത്രി അധികൃതര്‍ അനാദരവ് കാട്ടിയിരിക്കുന്നതെന്നാണ് പരാതി.

പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു പോസ്റ്റു മോര്‍ട്ടം നടത്തേണ്ടിയിരുന്നത്. ഇതിനായി ഒരുദിവസം കൂടി മൃതദേഹം സൂക്ഷിക്കണമായിരുന്നു. ജില്ലാ ആശുപത്രി യിലെ മോര്‍ച്ചറിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ വെള്ളരിക്കുണ്ട് എസ്. ഐ. ശ്രീദാസ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശിപത്രികളെ സമീപിച്ചെങ്കിലും ആരും അഴുകിയ മൃതദേഹം സൂക്ഷിക്കാന്‍ തയ്യാറായില്ല.

പിന്നീട് തുക്കരിപ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറി വരാന്തയിലാണ് കിടത്തിയത്.ചൊവ്വാഴ്ച പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സമരേഷ് കര്‍ണ്ണാകറിന്റെ മൃതദേഹം പരിയാരം പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.


Keywords: Kanhangad, kasaragod, news, Death, Kerala, Complaint of disrespect to the body of a guest worker