city-gold-ad-for-blogger

മുഖ്യമന്ത്രി രാജിവെച്ച് സ്വര്‍ണകടത്ത് കേസ് അന്വേഷിക്കണം: സി കെ സുബൈര്‍

കാസര്‍കോട്: (www.kasargodvartha.com 10.07.2020) സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് ധാര്‍മ്മികത തെളിയിക്കണമെന്നും മുഴുവന്‍ പ്രതികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടു വരണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈര്‍ ആവശ്യപ്പെട്ടു. രാജ്യദ്രോഹ കുറ്റം നടത്തിയ സ്വപ്ന സുരേഷ് രാജ്യാന്തര കള്ളക്കടത്ത് റാക്കറ്റിലെ കണ്ണിയാണ്. ഇതിനുള്ള ഒത്താശയും പരിരക്ഷയും നല്‍കിയത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയും, മുഖ്യമന്ത്രിയുടെ കുടുംബത്തെ എല്ലാ നിലക്കും സഹായിക്കുന്ന വ്യക്തിയുമാണ് ഐ.ടി. സെക്രട്ടറി ശിവശങ്കര്‍. സ്വര്‍ണ്ണകടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ഇയാള്‍ക്കുള്ള ബന്ധം വഴിവിട്ടതാണ്. ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. മുഖ്യമന്ത്രിയെ തല്‍സ്ഥാനത്ത് നില നിര്‍ത്തിയുള്ള ഏത് അന്വേഷണവും പ്രഹസനമാകും. കോവിഡ് മാരി ചൂണ്ടികാട്ടി പ്രതിപക്ഷത്തെയും, പ്രതിഷേധങ്ങളെയും പ്രതിരോധിക്കുന്ന മുഖ്യമന്ത്രി കോവിഡ് മാരിയും, ദുരന്തകാലവും കള്ളക്കടത്തിന് പ്രയോജനപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി രാജിവെച്ച് സ്വര്‍ണകടത്ത് കേസ് അന്വേഷിക്കണം: സി കെ സുബൈര്‍
സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. സി.എല്‍ റഷീദ് ഹാജി, യൂസുഫ് ഉളുവാര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ. നജീബ്, അസീസ് കളത്തൂര്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ആസിഫ് മാളിക സംബന്ധിച്ചു.

മുഖ്യമന്ത്രി രാജിവെച്ച് സ്വര്‍ണകടത്ത് കേസ് അന്വേഷിക്കണം: സി കെ സുബൈര്‍



Keywords:   kasaragod, news, Kerala, case, gold, Investigation,CM should resign,The gold smuggling case should be investigated :CK Zubair

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia