Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊലീസ് ജീപ്പില്‍ സിനിമാ സ്‌റ്റൈലില്‍ യുവതിയുമായി കറങ്ങിയ സിഐക്ക് സസ്‌പെന്‍ഷന്‍

അര്‍ധരാത്രിയില്‍ സുഹൃത്തായ യുവതിയുമായി പൊലീസ് ജീപ്പില്‍ സിനിമാ സ്‌റ്റൈലില്‍ കറങ്ങിയ സിഐക്ക് സസ്‌പെന്‍ഷന്‍ Kannur, news, Kerala, Police, Jeep, Vehicle, CI, suspension, complaint, Woman, Police, Top-Headlines #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kasargodvartha.com 05.07.2020) അര്‍ധരാത്രിയില്‍ സുഹൃത്തായ യുവതിയുമായി പൊലീസ് ജീപ്പില്‍ സിനിമാ സ്‌റ്റൈലില്‍ കറങ്ങിയ സിഐക്ക് സസ്‌പെന്‍ഷന്‍. ഇരിട്ടി കരിക്കോട്ടക്കരി സിഐ സി ആര്‍ സിനുവിനെയാണ് സസ്പെന്റ് ചെയ്തത്. ഇരിട്ടിക്കടുത്തുള്ള യുവതിയുമായി ഇദ്ദേഹം അസമയത്ത് പൊലീസ് ജീപ്പില്‍ സഞ്ചരിച്ചെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്ക് വാട്‌സ് അപ്പില്‍ കിട്ടിയ പരാതി ഡിസിആര്‍ബി ഡിവൈഎസ്പിപി പ്രേമരാജന്‍ പ്രാഥമിക അന്വേഷണം നടത്തുകയുംതുടര്‍ന്ന് അന്വേഷണ വിധയമമായി സസ്പെന്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതിയുമായി അക്കാലത്തുള്ളപരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്തെന്നായിരുന്നു സിഐയുടെ വിശദീകരണം. കണ്ണൂര്‍അഡിഷണല്‍ എസ് പി പ്രജീഷ് തോട്ടത്തിലാണ് തുടര്‍ അന്വേഷണം നടത്തുന്നത് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

Kannur, news, Kerala, Police, Jeep, Vehicle, CI, suspension, complaint, Woman, Police, Top-Headlines, CI suspended for misusing police jeep

Keywords: Kannur, news, Kerala, Police, Jeep, Vehicle, CI, suspension, complaint, Woman, Police, Top-Headlines, CI suspended for misusing police jeep