Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ചൈല്‍ഡ് ഫ്രണ്ട്‌ലി കെട്ടിടം തുറന്നു

ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ചൈല്‍ഡ് ഫ്രണ്ട്‌ലി കെട്ടിടം തുറന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം നിര്‍വ്വഹിച്ചു Kasaragod, Kerala, News, Police, Building, Inauguration, child friendly building inaugurated #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 15.07.2020) ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ചൈല്‍ഡ് ഫ്രണ്ട്‌ലി കെട്ടിടം തുറന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ ജി പി വിജയന്‍ ഒപ്പമുണ്ടായിരുന്നു. എസ് പി ഡി ശില്‍പ, ഡി വൈ എസ് പി പി ബാലകൃഷ്ണന്‍, സി ഐ പി രാജേഷ്, പ്രിന്‍സിപ്പല്‍ എസ് ഐ പി വിപിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആധുനിക സജ്ജീകരണങ്ങളോടെയാണ് കെട്ടിടം ഒരുക്കിയത്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍, പരാതിയുമായി എത്തുന്നവര്‍ക്ക് ഇരിപ്പിടം എന്നിവയും സജ്ജമാണ്. കുട്ടികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കേള്‍ക്കുകയും പരിഹരിക്കുകയുമാണ് ലക്ഷ്യം. കുറ്റകൃത്യങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും ഇരയായ കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സലിംഗ് ഇവിടെ നല്‍കും.
Kasaragod, Kerala, News, Police, Building, Inauguration, child friendly building inaugurated

സംഘര്‍ഷഭരിതമായ പോലീസ് സ്റ്റേഷന്‍ അന്തരീക്ഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സൗഹൃദാന്തരീക്ഷത്തിലാണ് ചൈല്‍ഡ് ഫ്രണ്ട്ലി കെട്ടിടം.


Keywords: Kasaragod, Kerala, News, Police, Building, Inauguration, child friendly building inaugurated