Join Whatsapp Group. Join now!
Aster MIMS 10/10/2023

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മാര്‍ച്ച്; ഉത്തരവാദിത്തം മറന്ന രാഷ്ട്രീയ ഒറ്റുകാരായ ഉദ്യോഗസ്ഥരെ വെച്ച് പൊറുപ്പിക്കാനാവില്ലെന്ന് എ കെ എം അഷ്‌റഫ്, കോവിഡ് നിയമം ലംഘിച്ചതിന് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്

ജോലിയില്‍ അലംഭാവം കാണിച്ചതിന് ചോദ്യം ചെയ്ത സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ബി എം മുസ്തഫക്കെതിരെ പോലീസില്‍ വ്യാജ പരാതി നല്‍കിയ മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി B.M Musthafa, Manjeshwaram, news, kasaragod, Kerala, case, Youth League, March, Case against Youth league activists for conducting march to Panchayat office
മഞ്ചേശ്വരം: (www.kasargodvartha.com 02.07.2020) ജോലിയില്‍ അലംഭാവം കാണിച്ചതിന് ചോദ്യം ചെയ്ത സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ബി എം മുസ്തഫക്കെതിരെ പോലീസില്‍ വ്യാജ പരാതി നല്‍കിയ മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ലോക്ക് ഡൗണ്‍ കാലത്ത് പൂര്‍ണമായും ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളോട് നിസ്സഹകരിച്ച സെക്രട്ടറി പ്രധാനപ്പെട്ട മിനുട്‌സിന്റെ കോപ്പി ചോദിച്ച മുസ്തഫയോട് കയര്‍ക്കുകയായിരുന്നുവെന്ന് യൂത്ത് ലീഗ് നേതാക്കള്‍  ആരോപിച്ചു. ജനങളുടെ നികുതി പണത്തില്‍ നിന്ന് ശമ്പളം കൈപ്പറ്റി ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഒട്ടുകാരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ വെച്ച് പൊറുപ്പിക്കാന്‍ ആവില്ലെന്നും അതിനെതിരെ പ്രമേയം പാസാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം വിലപ്പോവില്ല എന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് പറഞ്ഞു.
 B.M Musthafa, Manjeshwaram, news, kasaragod, Kerala, case, Youth League, March, Case against Youth league activists for conducting march to Panchayat office

പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് ഇര്‍ഷാദ് മള്ളങ്കൈ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി എം സലീം, യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ മജീദ് പച്ചമ്പല, റഹ് മാന്‍ ഗോള്‍ഡന്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറി നൗഫല്‍ ന്യൂയോര്‍ക്ക്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ റഷീദ് പത്വാടി, റഫീഖ് ബേക്കൂര്‍, ആസിഫ് മുട്ടം, സര്‍ഫുദ്ദീന്‍ പെരിങ്കടി, നൗഷാദ് പത്വാടി, ബി എം താഹിര്‍, റഹീം പള്ളം, മുഫാസി കോട്ട, നമീസ് കുതുകൊട്ടി, അഫ്‌സല്‍ ബേക്കൂര്‍, റാഷിദ്, മര്‍സൂഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി വൈ ആസിഫ് ഉപ്പള സ്വാഗതവും ഫാറൂഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കോവിഡ് നിയമം ലംഘിച്ചതിന് മഞ്ചേശ്വരം പോലീസ് കേസെടുത്തു. എ കെ എം അഷ്റഫ്, ഗോള്‍ഡന്‍ റഹ് മാന്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന നാല്‍പതോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.





Keywords: B.M Musthafa, Manjeshwaram, news, kasaragod, Kerala, case, Youth League, March, Case against Youth league activists for conducting march to Panchayat office