city-gold-ad-for-blogger

നിരീക്ഷണത്തില്‍ കഴിഞ്ഞില്ല; കോവിഡ് പോസിറ്റീവായ പച്ചക്കറി വ്യാപാരിയുടെ കടയ്ക്ക് സമീപത്തെ മറ്റൊരു കടയിലെ ജീവനക്കാരനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 14.07.2020) നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങി നടന്നതിന് കോവിഡ് പോസിറ്റീവായ പച്ചക്കറി വ്യാപാരിയുടെ കടയ്ക്ക് സമീപത്തെ മറ്റൊരു കടയിലെ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. കീഴൂര്‍ കടപ്പുറം സ്വദേശിയും നഗരത്തിലെ കോവിഡ് ബാധിച്ച പച്ചക്കറി വ്യാപാരിയുടെ കട, ജീവനക്കാരനു കോവിഡ് പോസിറ്റീവ് ആയ ബുക്ക് സ്റ്റാള്‍ എന്നിവയുടെ സമീപത്തെ പ്ലാസ്റ്റിക് കടയിലെ ജീവനക്കാരനുമായ 19 കാരനെതിരെയാണ് മേല്‍പറമ്പ് പോലീസ് കേസെടുത്തത്. നാട്ടുകാരുടെ പരാതിയിലാണ് മേല്‍പറമ്പ് സി ഐ എം എല്‍ ബെന്നിലാല്‍ യുവാവിനെതിരെ കേസെടുത്തത്.
നിരീക്ഷണത്തില്‍ കഴിഞ്ഞില്ല; കോവിഡ് പോസിറ്റീവായ പച്ചക്കറി വ്യാപാരിയുടെ കടയ്ക്ക് സമീപത്തെ മറ്റൊരു കടയിലെ ജീവനക്കാരനെതിരെ കേസ്

തുടര്‍ന്ന് സി ഐ, പഞ്ചായത്ത് സെക്രട്ടറി കെ.ദേവദാസ്, ആരോഗ്യ വകുപ്പ് ജീവനക്കാരായ സുജാത, സല്‍മത്ത് എന്നിവരുടെ നേതൃത്വത്തില്‍ കളനാട്ടെ സ്ഥാപന നിരീക്ഷണത്തില്‍ മാറ്റി. പ്ലാസ്റ്റിക് കട ഉടമയും വീട്ടില്‍ നിരീക്ഷണത്തില്‍ ഇല്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം ഇല്ലെന്നായിരുന്നു മറുപടി.



Keywords: Kasaragod, Kerala, News, COVID-19, Case, Employees, Shop,  case against an employee of another shop near the shop of covid Positive vegetable trader

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia