കാസര്‍കോട്: (www.kasargodvartha.com 18.07.2020) ബദിയടുക്ക ടൗണിലെ ഒരു ചുമട്ടുതൊഴിലാളിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബദിയടുക്ക ടൗണും ഇതര സംസ്ഥാന ത്ത് അനധികൃതമായി കടന്നുവന്നവരില്‍ നിന്ന് രോഗം പകര്‍ന്നതിനെ തുടര്‍ന്ന് നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു പ്രഖ്യാപിച്ചു. തൊഴിലാളി ബദിയടുക്ക ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ ബദിയടുക്ക ടൗണിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഏഴു ദിവസത്തേക്ക് അടച്ചിടണം.
മുള്ളേരിയ, നാട്ടക്കല്ല് ടൗണുകളിലെ മുഴുവന്‍ കടകളും സ്ഥാപനങ്ങളും ഏഴു ദിവസത്തേക്ക് അടച്ചിടണം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം. ഓട്ടോറിക്ഷ ടാക്‌സികള്‍ക്ക് ഇവിടെ നിന്ന് സര്‍വീസ് നടത്തരുത്. ബസ് ഇവിടെ നിര്‍ത്തി ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. പ്രദേശം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.
ജനങ്ങള്‍ രോഗം വ്യാപിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ആളുകള്‍ കൂട്ടം കൂടരുത് സാമൂഹിക അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം സോപ്പ് ഉപയോഗിച്ച് കൈകഴുകണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കണം. വനത്തിലൂടെയും ഊടുവഴികളിലൂടേയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി ആളുകള്‍ കടന്നു വന്ന് രോഗം വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ പോലീസില്‍ അറിയിക്കണം. വലിയ തോതിലുള്ള ജനകീയ ഇടപെടലിലൂടെ മാത്രമേ കോവിഡ് വ്യാപനം തടയാനാകൂ. അതിനായി മുഴുവന്‍ ജനങ്ങളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Keywords: Kasaragod, News, Kerala, Badiyadukka, COVID-19, Badiyadukka, Nattakallu and Mulleriya were included in the cantonment zone