Join Whatsapp Group. Join now!
Aster MIMS 10/10/2023

പോസ്റ്റിലൂടെ സ്‌ക്രാച്ച് കാര്‍ഡ്, ചുരണ്ടിയപ്പോള്‍ 9,50,000 രൂപ സമ്മാനം! വീട്ടമ്മ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പോസ്റ്റിലൂടെ സ്‌ക്രാച്ച് കാര്‍ഡ് അയച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. അണങ്കൂരിലെ വീട്ടമ്മയാണ് തട്ടിപ്പില്‍ നിന്നും തലനാരിഴയ്ക്ക് Kasaragod, Kerala, news, Top-Headlines, Cheating, Attempt to cheat house wife via scratch card
കാസര്‍കോട്: (www.kasargodvartha.com 08.07.2020) പോസ്റ്റിലൂടെ സ്‌ക്രാച്ച് കാര്‍ഡ് അയച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. അണങ്കൂരിലെ വീട്ടമ്മയാണ് തട്ടിപ്പില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീട്ടമ്മ ഓണ്‍ലൈന്‍ മുഖേന പ്രമുഖ സ്ഥാപനത്തില്‍ നിന്നു ഗൃഹോപകരണങ്ങള്‍ വാങ്ങിയിരുന്നു. ഈ സ്ഥാപനത്തിന്റെ പേരിലുള്ള സ്‌ക്രാച്ച് കാര്‍ഡ് ലഭിച്ചത്.

സ്‌ക്രാച്ച് കാര്‍ഡ് ചുരണ്ടിയപ്പോള്‍ 9,50,000 രൂപ ആണ് സമ്മാനമായി കണ്ടത്. അഭിഷേക് കുമാര്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, നളിനി രഞ്ജന്‍ അവന്യു, ബസന്റല്ല സാഹ റോഡ്, ന്യൂ ആലിപുര്‍, കൊല്‍ക്കത്ത എന്ന വിലാസം ആണ് കാര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ നല്‍കിയ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ബാങ്ക് അക്കൗണ്ട്, ലിങ്ക് ചെയ്ത ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ഈ നമ്പറില്‍ അയച്ചു കൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് വീട്ടമ്മ പറയുന്നു.

സമ്മാനം അയച്ചു കിട്ടുന്നതിനുള്ള ചെലവ് മുന്‍കൂര്‍ ആയി അടയ്ക്കണമെന്ന സൂചനയാണ് കത്തില്‍ ഉള്ളത്. ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കത്തില്‍ പേരുള്ള അഭിഷേക് കുമാര്‍ എന്നാണ് പരിചയപ്പെടുത്തിയത്. വിളിച്ചത് മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ കോട്ടയം സ്വദേശി എന്നു പരിചയപ്പെടുത്തിയ ഫിലിപ്പ്, സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കു മൊബൈല്‍ ഫോണ്‍ കൈമാറി. ഒറ്റത്തവണയായി തന്നെ പണം നല്‍കുമെന്നും അക്കൗണ്ട് നമ്പറും ആധാര്‍, പാന്‍കാര്‍ഡ് വിവരങ്ങള്‍ ലഭിച്ചാല്‍ പിന്നീട് തുടര്‍ നടപടികള്‍ അറിയിക്കും എന്നായിരുന്നു മറുപടി.

എന്നാല്‍ സ്ഥിരം സാധനങ്ങള്‍ വാങ്ങുന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച സ്‌ക്രാച്ച് കാര്‍ഡ് വ്യാജമാണെന്നാണ് മറുപടി ലഭിച്ചതെന്ന് വീട്ടമ്മ പറയുന്നു.
 Kasaragod, Kerala, news, Top-Headlines, Cheating, Attempt to cheat house wife via scratch card



Keywords: Kasaragod, Kerala, news, Top-Headlines, Cheating, Attempt to cheat house wife via scratch card
  < !- START disable copy paste -->