Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി സര്‍ക്കാരുമായി കൈകോര്‍ത്ത് കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങുന്നു

കണ്ണൂര്‍: (www.kasargodvartha.com 11.07.2020) ആസ്റ്റർ മിംസ് ആശുപത്രി സര്‍ക്കാരുമായി കൈകോര്‍ത്ത് കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങുന്നു 
ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.  കോവിഡ് പ്രതിരോധത്തിന് ചികിത്സ ഏര്‍പ്പെടുത്താന്‍ സന്നദ്ധമാണെന്ന് ആസ്റ്റര്‍ മിംസിന്റെ സി ഇ ഒ ഫര്‍ഹാന്‍ യാസീനും മേനേജ്‌മെന്റ് അംഗങ്ങളും സര്‍ക്കാരിനെ അറിയിച്ചു. നിലവിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെല്ലാം രോഗികള്‍ നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഇത്തരമൊരു അഭ്യര്‍ത്ഥന ആശുപത്രി അധികൃതരോട് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് ചികിത്സാ കേന്ദ്രം കൂടി ആരംഭിക്കാന്‍ ആശുപത്രി അധികൃതര്‍ മുന്നോട്ട് വന്നത്.
Kannur, news, Kerala, hospital, COVID-19, Trending,  aster mims Hospital has been transformed into a covid Medical Center

വലിയ സാമ്പത്തീക ബാധ്യത ഏറ്റെടുത്ത് കൊണ്ടു തന്നെയാണ് ആസ്റ്റര്‍ മിംസ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മറ്റു രോഗികളുമായി ബന്ധമില്ലാത്ത വിധം കോവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കോ, മുറികളോ ഒരുക്കാനാണ് ആശുപത്രി അധികൃതരോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്. 

എന്നാൽ കണ്ണൂർ നഗരത്തിലെ ഫോർസ്റ്റാർ  ഹോട്ടലുകൾ  വാടകയ്ക്ക്  എടുത്ത് കോവിഡ് ചികിത്സ തുടങ്ങാനാണ് ആസ്റ്റർ ഉദ്ദേശിക്കുന്നത്.
നിലവിൽ കോവിഡ് ഇതര രോഗികൾക്കുള്ള ചികിത്സയാണ് ചാലയിൽ നടക്കുന്നത് . അത് കൊണ്ട് തന്നെ കോവിഡ് രോഗികളെ നിർത്താൻ പറ്റില്ല. പുതിയ സൗകര്യം ഉടൻ തന്നെ യാഥാർത്യമാക്കാനാണ് ആസ്റ്ററിന്റെ ശ്രമം.


Keywords: Kannur, news, Kerala, hospital, COVID-19, Trending,  aster mims Hospital has been transformed into a covid Medical Center