Join Whatsapp Group. Join now!
Aster MIMS 10/10/2023

അഡ്വ. പി വി ജയരാജനെ തിരുവനന്തപുരം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡണ്ടായി നിയമിച്ചു

പ്രമുഖ അഭിഭാഷകനും മുന്‍ കാസര്‍കോട് ജില്ലാ ഗവ. പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. പി വി ജയരാജനെ തിരുവനന്തപുരം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡണ്ടായി നിയമിച്ചു PV Jayarajan, kasaragod, news, Kerala, Appointed, President, Advocate, Adv. PV Jayarajan appointed as Trivandrum consumer disputes redressal commission #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 04.07.2020) പ്രമുഖ അഭിഭാഷകനും മുന്‍ കാസര്‍കോട് ജില്ലാ ഗവ. പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. പി വി ജയരാജനെ തിരുവനന്തപുരം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡണ്ടായി നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. കാസര്‍കോട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന പരേതനായ പി വി കെ നമ്പൂതിരി- ദേവസേന അന്തര്‍ജ്ജനം ദമ്പതികളുടെ മകനാണ്.
PV Jayarajan, kasaragod, news, Kerala, Appointed, President, Advocate, Adv. PV Jayarajan appointed as Trivandrum consumer disputes redressal commission

കാസര്‍കോട്ടെ അറിയപ്പെട്ട അഭിഭാഷകനായ ജയരാജന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയത്. കാസര്‍കോട്ടെ സാംസ്‌കാരിക -നിയമ വൃത്തങ്ങളില്‍ സജീവമായിരുന്നു. ജനകീയ നിയമ സാക്ഷരതാ പരിശീലന പരിപാടികളില്‍ നിറസാന്നിധ്യമായിരുന്ന ജയരാജന്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ദേശീയ-സംസ്ഥാന സമിതി അംഗം കൂടിയാണ്.

കാസര്‍കോട് ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്നു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശസാല്‍കൃത ബാങ്കുകളുടെയും എല്‍ ഐ സി ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെയും നിയമോപദേഷ്ടാവായി പ്രവര്‍ത്തിച്ചു. ട്രോമാ കെയര്‍ സൊസൈറ്റി ഭാരവാഹിയായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പറും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്നു.

ഭാര്യ: കെ ഗീത. മക്കള്‍: രഞ്ജിനി (കോഴിക്കോട് എന്‍.ഐ.ടിയിലെ അധ്യാപകന്‍ ഡോ വി കെ ശ്രീകാന്തിന്റെ ഭാര്യ), രഞ്ജിത്ത് (കര്‍ണാടക ഹാസനില്‍ ആയുര്‍വേദ മെഡിസിന്‍ വിദ്യാര്‍ത്ഥി).



Keywords: PV Jayarajan, Kasaragod, news, Kerala, Appointed, President, Advocate, Adv. PV Jayarajan appointed as Trivandrum consumer disputes redressal commission, കാസർഗോഡ് വാർത്തകൾ, Kasaragod News,  കാസർകോട് ചുറ്റുവട്ടം