Join Whatsapp Group. Join now!
Aster MIMS 10/10/2023

അവസാനമായി ഒരു നോക്കുകാണാനായില്ല, വിങ്ങിപ്പൊട്ടി കുടുംബാംഗങ്ങള്‍; അബ്ദുര്‍ റഹ് മാന്റെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഖബറടക്കി

കര്‍ണാകയില്‍ നിന്നും വരുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയും Kasaragod, Kerala, Mogral puthur, Death, Top-Headlines, Trending, COVID-19, Abdul Rahman's dead body buried with covid protocol
കാസര്‍കോട്: (www.kasargodvartha.com 09.07.2020) കര്‍ണാകയില്‍ നിന്നും വരുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയും ചെയ്ത മൊഗ്രാല്‍ പുത്തുര്‍ സ്വദേശി ബി എം അബ്ദുര്‍ റഹ് മാന്റെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഖബറടക്കി. പി പി ഇ കിറ്റുകള്‍ ധരിച്ചു കൊണ്ട് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍, മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി ബഷീര്‍ കടവത്ത്, മൊഗ്രാല്‍ പുത്തൂര്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സിദ്ദീഖ്, യൂത്ത് ലീഗ് നേതാവ് കബീര്‍ ചേരൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഖബറടക്കിയത്.

ജനറല്‍ ആശുപത്രിയിലും പള്ളി പരിസരത്തും എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ജീലാനി കല്ലങ്കൈ, ഹക്കീം പ്രിന്‍സ്, സൈനുദ്ദീന്‍ കമ്പാര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. മൃതദേഹം അവസാനമായി ഒരു നോക്കുകാണാനാകാതെ അബ്ദുര്‍ റഹ് മാന്റെ കുടുംബം വിങ്ങിപ്പൊട്ടി.

കര്‍ണാടകയിലെ ഹുബ്ലിയില്‍ പലചരക്കു കട നടത്തിവരികയായിരുന്നു അബ്ദുര്‍ റഹ് മാന്‍. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി ആന്ജിയോപ്ലാസ്റ്റി നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് നാല് ദിവസം മുമ്പ് ഹുബ്ലിയില്‍ വെച്ച് പനി അനുഭവപ്പെട്ടിരുന്നു. ആറാം തീയ്യതിയാണ് ഹുബ്ലിയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടത്. ഏഴാം തീയ്യതിപുലര്‍ച്ചെ 3:30 ന് തലപ്പാടി ചെക്ക് പോസ്റ്റില്‍ എത്തുകയും അവിടെ നിന്ന് വേറെ കാര്‍മാര്‍ഗം മൊഗ്രാല്‍ പുത്തൂരിലേക്കു വരുന്ന വഴി ശ്വാസതടസ്സം അനുഭവപ്പെടുകയും ജനറല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായി ഫലം വന്നത്. ഒപ്പം വന്നവര്‍ ക്വാറന്റൈനില്‍ പോയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖമായിരിക്കാം അബ്ദുര്‍ റഹ് മാന്റെ മരണകാരണമെന്നാണ് ജനറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചത്.


Keywords: Kasaragod, Kerala, Mogral puthur, Death, Top-Headlines, Trending, COVID-19, Abdul Rahman's dead body buried with covid protocol
  < !- START disable copy paste -->