Join Whatsapp Group. Join now!
Aster MIMS 10/10/2023

മുസ്ലിം ലീഗുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ സി പി എം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലുമുണ്ടായ ദയനീയ പരാജയത്തിന്റെ ജാള്യത മറക്കാന്‍: എ അബ്ദുര്‍ റഹ് മാന്‍

മുസ്ലിം ലീഗുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ സി പി എം ജില്ലാ പ്രസിഡണ്ട് ശ്രമിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും Kasaragod, Kerala, news, Top-Headlines, Muslim-league, A Abdul Rahman against CPM district president
കാസര്‍കോട്: (www.kasargodvartha.com 01.07.2020) മുസ്ലിം ലീഗുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ സി പി എം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലുമുണ്ടായ ദയനീയ പരാജയത്തിന്റെ ജാള്യത മറക്കാനാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. മുസ്ലിം ലീഗിനെതിരെ അനാവശ്യമായി കുതിരകയറുന്ന സി പി എം. ജില്ലാ സെക്രട്ടറിക്ക് സമനില തെറ്റിയിരിക്കയാണ്. തിരഞ്ഞെടുപ്പുകളിലെ തോല്‍വിയും സര്‍ക്കാരിന്റെ ഭരണപരാജയവും മൂലം നിര്‍ജീവമായ പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ച് നിര്‍ത്താനാണ് മുസ്ലിം ലീഗുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കാര്യങ്ങള്‍ മുസ്ലിം ലീഗിന്റെ തലയില്‍വെക്കാന്‍ ശ്രമിക്കുന്നത്.

സി പി എം ജില്ലാ സെക്രട്ടറി ചുമതലയേറ്റ ശേഷമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. പരാജയത്തിന്റെ ജാള്യത മറക്കാനും മുസ്ലിം ലീഗിന്റെ ജനപിന്തുണയില്‍ വിറളി പൂണ്ടുമാണ് പാര്‍ട്ടിക്കെതിരെ ഇല്ലാ കഥകള്‍ മെനയുന്നത്. മാഫിയാ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. ക്വട്ടേഷന്‍ സംഘങ്ങളെ തീറ്റി പോറ്റുകയും പ്രളയ ഫണ്ടും, പെന്‍ഷന്‍ ഫണ്ടും അടിച്ചു മാറ്റുന്ന തട്ടിപ്പ് സംഘങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന സി പി എം വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ് നടത്തുന്നത്.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്ന ചിന്തയാണ് സി പി എം ജില്ലാ സെക്രട്ടറിയെ പിച്ചും പേയും പറയാന്‍ പ്രേരിപ്പിക്കുന്നത്. ഇത് ജനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും അബ്ദുര്‍ റഹ് മാന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, news, Top-Headlines, Muslim-league, A Abdul Rahman against CPM district president
  < !- START disable copy paste -->