കാസര്‍കോട്ട് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 74 പേരില്‍ 49 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ, ഉറവിടമറിയാത്ത 8 രോഗികള്‍

കാസര്‍കോട്ട് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 74 പേരില്‍ 49 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ, ഉറവിടമറിയാത്ത 8 രോഗികള്‍

കാസര്‍കോട്: (www.kasargodvartha.com 15.07.2020) കാസര്‍കോട്ട് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 74 പേരില്‍ 49 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ. ആറു പേര്‍ വിദേശത്തു നിന്നെത്തിയവരും 11 പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് രോഗമുക്തിയുണ്ടായി.

768 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവായത്. 470 പേര്‍ക്ക് രോഗം ഭേദമായി. 298 പേരാണ് ചികിത്സയിലുള്ളത്. 5517 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരാണ്. 779 പേര്‍ സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍. 520 പേരെ പുതുതായി നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.


Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 74 covid positive in kasaragod