Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂരില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണക്കടത്ത് പിടികൂടി; പിടിയിലായവരില്‍ കാസര്‍കോട് സ്വദേശിയും

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നെത്തിയ ആറ് കോഴിക്കോട് Kasaragod, Kerala, news, Kannur, Top-Headlines, gold, 7 held with Gold in Kannur Airport
കണ്ണൂര്‍: (www.kasargodvartha.com 13.07.2020) കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളില്‍ നിന്നും ഒരു കാസര്‍കോട് സ്വദേശിയില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ജീന്‍സിന്റെ വെയ്സ്റ്റ് ബാന്‍ഡിലൊളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസ് സജീവമായി നില്‍ക്കുമ്പോഴും വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്ത് തുടരുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. ഏകദേശം 1.45 കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്.

Photo: File


Keywords: Kasaragod, Kerala, news, Kannur, Top-Headlines, gold, 7 held with Gold in Kannur Airport
  < !- START disable copy paste -->