Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് മൂന്നാമത്തെ കോവിഡ് മരണം

കാസര്‍കോട് ജില്ലയില്‍ മൂന്നാമത്തെ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ മാധവന്‍ (50) ആണ് മരിച്ചത്. കഴിഞ്ഞ Kasaragod, Kerala, news, Top-Headlines, Death, COVID-19, 3rd covid death reported in Kasaragod District
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.07.2020) കാസര്‍കോട് ജില്ലയില്‍ മൂന്നാമത്തെ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ മാധവന്‍ (60) ആണ് മരിച്ചത്.

പരേതരായ കയ്യില്‍ അമ്പുഞ്ഞി മണിയാണി- ചീരു അമ്മ ദമ്പതികളുടെ മകനാണ്. കരള്‍ സംബന്ധമായ അസുഖത്തിന് 15 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ പി നാരായണി, മക്കള്‍: മനോജ് കുമാര്‍, നളിനി, സുനിത. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഗംഗാധരന്‍ മാക്കി, കമ്മാടത്തു, നാരായണന്‍, പീതാംബരന്‍.

കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനും കോവിഡ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയിരുന്നു. ഇതിനു പിന്നാലെയാണ് അജാനൂരില്‍ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്പര്‍ക്കം വഴിയാണ് മാധവന് രോഗം പിടിപെട്ടതെന്നാണ് ലഭിക്കുന്ന വിവരം.



Keywords: Kasaragod, Kerala, news, Top-Headlines, Death, COVID-19, 3rd covid death reported in Kasaragod District
  < !- START disable copy paste -->