Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസിനെ കണ്ട് മൂന്നംഗ സംഘം ഓടി; 2 പേരെ പിന്തുടര്‍ന്ന് പിടികൂടി, കാറില്‍ നിന്നും തോക്കും വടിവാളുകളും പിടിച്ചെടുത്തു

പോലീസിനെ കണ്ട് മൂന്നംഗ സംഘം ഓടി. രണ്ടു പേരെ പിന്തുടര്‍ന്ന് പിടികൂടി Kasaragod, Kumbala, Kerala, News, Youth, Police, Arrest, 2 arrested with Weapons #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 02.07.2020) പോലീസിനെ കണ്ട് മൂന്നംഗ സംഘം ഓടി. രണ്ടു പേരെ പിന്തുടര്‍ന്ന് പിടികൂടി. കാറില്‍ നിന്നും തോക്കും വടിവാളുകളും പിടിച്ചെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആരിക്കാടി രണ്ടാം ഗേറ്റിന് സമീപമാണ് സംഭവം. കുമ്പള എ എസ് ഐ രതീഷിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ചുവന്ന കാര്‍ കണ്ടെത്തുകയായിരുന്നു.

പോലീസിനെ കണ്ടതോടെ മൂന്നംഗ സംഘം ഓടി. സംഘത്തെ പിന്തുടര്‍ന്ന പോലീസ് രണ്ടു പേരെ പിടികൂടി. ആരിക്കാടിയിലെ ഉസ്മാന്‍ (39), ആരിക്കാടി ബന്നങ്കുളത്തെ അബ്ദുല്‍ ജലീല്‍ എന്ന ജല്ലു (22) എന്നിവരാണ് പിടിയിലായത്. സംഘം സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിരയുള്ള തോക്കും രണ്ട് വടിവാളുമാണ് കാറില്‍ നിന്നും കണ്ടെത്തിയത്.
Kasaragod, Kumbala, Kerala, News, Youth, Police, Arrest, 2 arrested with Weapons

അക്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഉസ്മാനെന്ന് പോലീസ് പറഞ്ഞു. തോക്ക് സ്വയം രക്ഷക്ക് കരുതിയതെന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഓടിരക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുമ്പള സി ഐ പ്രമോദ്, എസ് ഐ എ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


Keywords: Kasaragod, Kumbala, Kerala, News, Youth, Police, Arrest, 2 arrested with Weapons