Join Whatsapp Group. Join now!
Aster MIMS 10/10/2023

ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഗുണ്ടകള്‍ക്കെതിരെ പണി തുടങ്ങി എസ് ഐ; ആയുധങ്ങളുമായി കാറില്‍ കറങ്ങുകയായിരുന്ന വധശ്രമ കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഗുണ്ടകള്‍ക്കെതിരെ പണി തുടങ്ങി വിദ്യാനഗര്‍ എസ് ഐ വിഷ്ണു പ്രസാദ്. ആയുധങ്ങളുമായി കാറില്‍ കറങ്ങുകയായിരുന്ന വധശ്രമ കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തുVidya Nagar, kasaragod, news, Kerala, arrest, Police, Weapons, 2 arrested with weapons by Vidyanagar Police #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
വിദ്യാനഗര്‍: (www.kasargodvartha.com 04.07.2020) ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഗുണ്ടകള്‍ക്കെതിരെ പണി തുടങ്ങി വിദ്യാനഗര്‍ എസ് ഐ വിഷ്ണു പ്രസാദ്. ആയുധങ്ങളുമായി കാറില്‍ കറങ്ങുകയായിരുന്ന വധശ്രമ കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ കല്ലക്കട്ട ഹിദായത്ത് നഗറിലെ ബി എ മുഹമ്മദ് അഷറഫ് (39), തളങ്കരയിലെ കെ എ ഇംത്യാസ് (34) എന്നിവരെയാണ് എസ് ഐയും സംഘവും വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.14 ടി. 2133 നമ്പര്‍ മാരുതി 800 കാറും കസ്റ്റഡിയിലെടുത്തു.

വിദ്യാനഗര്‍ മുട്ടത്തൊടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇതില്‍ മുഹമ്മദ് അഷറഫ് വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ 308 പ്രകാരം വധശ്രമ കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഒരു വലിയ വടിവാളും, രണ്ട് ഇടത്തരം വാളുകളും, പടിയോട് കൂടിയ കൂര്‍ത്ത ആയുധവും, പ്രത്യേകതരം ദണ്ഡുമാണ് കാറിന്റെ ഡിക്കിയില്‍ നിന്നും മറ്റുമായി കണ്ടെടുത്തത്.

സ്വയരക്ഷയ്ക്കായാണ് ആയുധങ്ങള്‍ കരുതിയതെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ സ്വയരക്ഷയ്ക്ക് ഇത്രയും ആയുധങ്ങള്‍ കൊണ്ടു നടക്കില്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ഇവര്‍ക്കെതിരെ മറ്റെവിടെയെങ്കിലും കേസുകളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.

മഞ്ചേശ്വരം എസ്.ഐ ആയിരുന്ന വിഷ്ണുപ്രസാദ് അവിടെ ഗുണ്ടകളെയും മണല്‍ കടത്ത് സംഘങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ചുമതലയേറ്റശേഷം വിദ്യാനഗറിലും ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ആയുധങ്ങളുമായി രണ്ടംഗ സംഘം പിടിയിലായത്. പിടിയിലായവര്‍ക്കെതിരെ ആംസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായും എസ്.ഐ.വിഷ്ണുപ്രസാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


Keywords: Vidya Nagar, kasaragod, news, Kerala, arrest, Police, Weapons, 2 arrested with weapons by Vidyanagar Police