Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഏകോപിപ്പിക്കാന്‍ 14 ഐ എ എസ് ഉദ്യോഗസ്ഥരെ നിയമിച്ചു; അമിത് മീണ കാസര്‍കോട്ട്

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഏകോപിപ്പിക്കാന്‍ 14 ഐ എ എസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു Kasaragod, Kerala, News, COVID-19, IAS, Appoinment, Top-Headlines, 14 IAS officers have been appointed to covid defense in kerala #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 15.07.2020) സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഏകോപിപ്പിക്കാന്‍ 14 ഐ എ എസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അമിത് മീണയെയാണ് കാസര്‍കോട്ട് നിയമിച്ചത്. അദ്ദേഹം ഉടന്‍ കാസര്‍കോട്ടെത്തും. 2011 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ അമിത് മീണ കണ്ണൂരില്‍ അസി. കലക്ടറായിട്ടായിരുന്നു തുടക്കം. വടക്കു കിഴക്കന്‍ രാജസ്ഥാനിലെ സവായി മധോപുര ജില്ല സ്വദേശിയായ അദ്ദേഹം 2013 സെപ്തംബര്‍ മുതല്‍ 2015 ഡിസംബര്‍ വരെ പെരിന്തല്‍മണ്ണ സബ് കലക്ടറായിരുന്നു.

പിന്നീട് കൊച്ചിന്‍ കോര്‍പറേഷന്‍ സെക്രട്ടറിയായ അദ്ദേഹത്തെ നവംബര്‍ 30ന് മലപ്പുറം ജില്ലാ കലക്ടറായി നിയമിച്ചു. 2019 ജൂണ്‍ 20ന് ഇവിടെ നിന്ന് പടിയിറങ്ങിയ ശേഷം അനെര്‍ട്ട്, ലോട്ടറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു. ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ നിന്ന് ബിരുദം നേടി. അച്ഛന്‍ കെ സി മീണ മധ്യപ്രദേശ് ഡിജിപിയായിരുന്നു.

മലപ്പുറം കലക്ടറായിരിക്കെ പി വി അന്‍വര്‍ എം എല്‍ എയുടെ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിലൂടെ ജനശ്രദ്ധ നേടിയിരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ നിയമം ലംഘിച്ച് അനുമതികളുമില്ലാതെ പി വി അന്‍വര്‍ തടയണ കെട്ടിയത് അന്വേഷിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അമിത് മീണ പെരിന്തല്‍മണ്ണ സബ് കളക്ടറായിരിക്കെയായിരുന്നു.

തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാന്‍ ഐ എ എസ് ഉദ്യോഗസ്ഥനെ നിയോഗിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് എല്ലാ ജില്ലകളിലും ഐ എ എസ് ഉദ്യോഗസ്ഥരെ നിയമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റുകളും റിവേഴ്സ് ക്വാറന്റൈന്‍ സെന്ററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടര്‍മാര്‍ക്ക് ഈ ഓഫീസര്‍മാര്‍ സഹായം നല്‍കും.
Kasaragod, Kerala, News, COVID-19, IAS, Appoinment, Top-Headlines, 14 IAS officers have been appointed to covid defense in kerala

കെ. ഇമ്പാശേഖര്‍ (തിരുവനന്തപുരം), എസ്. ചിത്ര (കൊല്ലം), എസ്. ചന്ദ്രശേഖര്‍ (പത്തനംതിട്ട), തേജ് ലോഹിത് റെഡ്ഡി (ആലപ്പുഴ), രേണുരാജ് (കോട്ടയം), വി.ആര്‍ പ്രേംകുമാര്‍ (ഇടുക്കി), ജറോമിക് ജോര്‍ജ് (എറണാകുളം), ജീവന്‍ബാബു (തൃശൂര്‍), എസ്. കാര്‍ത്തികേയന്‍ (പാലക്കാട്), എന്‍.എസ്.കെ. ഉമേഷ് (മലപ്പുറം), വീണാ മാധവന്‍ (വയനാട്), വി. വിഗ്നേശ്വരി (കോഴിക്കോട്), വി.ആര്‍.കെ. തേജ (കണ്ണൂര്‍) എന്നിവരാണ് മറ്റു ഉദ്യോഗസ്ഥര്‍.

നേരത്തെ രണ്ടാം ഘട്ടത്തില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാനായി അല്‍കേഷ് കുമാര്‍ ശര്‍മയെ കാസര്‍കോട്ട് സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു.


Keywords: Kasaragod, Kerala, News, COVID-19, IAS, Appoinment, Top-Headlines, 14 IAS officers have been appointed to covid defense in kerala