Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 14 പേരും പുറത്തുനിന്നെത്തിയവര്‍; ആറ് പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ശനിയാഴ്ച 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 14 covid positive cases in Kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 04.07.2020) ജില്ലയില്‍ ശനിയാഴ്ച 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 16 ന് കുവൈത്തില്‍ നിന്നെത്തിയ 59 വയസുകാരന്‍, ജൂണ്‍ 24 ന് സൗദിയില്‍ നിന്നെത്തിയ 27 വയസുകാരന്‍, ജൂണ്‍ 15 ന് കുവൈത്തില്‍ നിന്നെത്തിയ 54 വയസുകാരന്‍, ജൂണ്‍ 24 ന് കുവൈത്തില്‍ നിന്നെത്തിയ 52 വയസുകാരന്‍, ജൂണ്‍ 20 ന് ദുബൈയില്‍ നിന്നു വന്ന 31 വയസുകാരന്‍, ജൂണ്‍ 16 ന് ദുബൈയില്‍ നിന്നെത്തിയ 31 വയസുകാരന്‍, ജൂണ്‍ 23 ന് ദുബൈയില്‍ നിന്നെത്തിയ 26 വയസുകാരന്‍, ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ 34 വയസുകാരന്‍, ജൂണ്‍ 29 ന് ബംഗളൂരുവില്‍ നിന്ന് കാറിന് വന്ന 29 വയസുകാരന്‍, ജൂണ്‍ 30 ന് മംഗളൂരുവില്‍ നിന്ന് ലോറിയില്‍ വന്ന 37 വയസുകാരന്‍, ജൂണ്‍ 23 ന് മംഗളൂരുവില്‍ നിന്ന് കാറിന്‍ വന്ന 34 വയസുള്ളകാരന്‍, ജൂണ്‍ 15 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 40 വയസുകാരന്‍, ജൂണ്‍ 28 ന് മംഗളൂരുവില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ വന്ന 24 വയസുകാരന്‍, ജൂണ്‍ 29 ന് ഹൈദരാബാദില്‍ നിന്ന് വിമാനത്തില്‍ വന്ന 29 വയസുകാരന്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
 Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 14 covid positive cases in Kasaragod

കാസര്‍കോട് മെഡിക്കല്‍ കോളേജിലും പരിയാരം മെഡിക്കല്‍ കോളേജിലുമായി കോവിഡ് ചികിത്സയിലുണ്ടായിരുന്ന ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 6484 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 336 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6820 പേരാണ്. പുതിയതായി 489 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 312 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.  588 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 570 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.



Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 14 covid positive cases in Kasaragod