Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ 11 പേര്‍ക്കും കോവിഡ് സമ്പര്‍ക്കത്തിലൂടെ

ജൂലൈ 10ന് ജില്ലയില്‍ 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര്‍ വിദേശത്ത് നിന്നെത്തിയവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ ഓ വി രാംദാസ് അറിയിച്ചു kasaragod, news, Kerala, COVID-19, Report, Test, Trending, Top-Headlines, 11 people are covid Through contact in kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 10.07.2020) ജൂലൈ 10ന് ജില്ലയില്‍ 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര്‍ വിദേശത്ത് നിന്നെത്തിയവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ ഓ വി രാംദാസ് അറിയിച്ചു. കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ളവര്‍, 46,28 വയസുള്ളവര്‍, ഒരു കുടുംബത്തിലെ 21 (പുരുഷന്‍), 41 (സ്ത്രീ) വയസുള്ളവര്‍ക്കും ആറ് വയസുള്ള ആണ്‍കുഞ്ഞിനും, കാസര്‍കോട് ടൗണില്‍ ഫ്രൂട്സ് കട നടത്തുന്ന 25 വയസുകാരന്‍, കാസര്‍കോട് കാര്‍ ഷോറൂമില്‍ ജോലി ചെയ്യുന്ന 35 വയസുകാരന്‍, ആരോഗ്യ പ്രവര്‍ത്തകയായ 25 വയസുകാരി, ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്നു വന്ന 50 വയസുകാരന്‍, ഇദ്ദേഹത്തിന്റെ 20 വയസുള്ള മകള്‍ക്ക് (സമ്പര്‍ക്കം) എന്നിവര്‍ക്കും ജൂലൈ ഏഴിന് സൗദിയില്‍ നിന്നു വന്ന 25 വയസുകാരി, ജൂണ്‍ 25 ന് വന്ന 30 വയസുകാരന്‍, ജൂണ്‍ 25 ന് അബുദാബിയില്‍ നിന്നെത്തിയ 50 വയസുകാരന്‍, ജൂണ്‍ 22 ന് യു പിയില്‍ നിന്നെത്തിയ തയ്യല്‍ കടയില്‍ ജോലി ചെയ്യുന്ന 38 വയസുകാരനായ യു പി സ്വദേശി, ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്ന് കാറില്‍ എത്തിയ 23 വയസുകാരന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Kasaragod, News, Kerala, COVID-19, Report, Test, Trending, Top-Headlines, 11 people are covid Through contact in kasaragod

നാല് പേര്‍ക്ക് കോവിഡ് നെഗറ്റീവ്

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്കും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗം ഭേദമായി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6712 പേര്‍

വീടുകളില്‍ 6146  പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 566 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6712 പേരാണ്. പുതിയതായി  96 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 425 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 826 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 359 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.


Keywords: Kasaragod, News, Kerala, COVID-19, Report, Test, Trending, Top-Headlines, 11 people are covid Through contact in kasaragod