city-gold-ad-for-blogger

മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞതിന് വനിതാ ഡോക്ടര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 26.06.2020) മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞതിന് വനിതാ ഡോക്ടര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയതായി പരാതി. ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കു നേരെയാണ് യുവാവ് അസഭ്യവര്‍ഷം നടത്തിയതായി പരാതിയുയര്‍ന്നത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കാഷ്വാലിറ്റിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ എത്തിയ യുവാവിനോട് മാസ്‌ക് ധരിക്കാന്‍ പറഞ്ഞപ്പോള്‍ പരാക്രമം നടത്തുകയായിരുന്നു.
മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞതിന് വനിതാ ഡോക്ടര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയതായി പരാതി

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും കേസെടുക്കാതെ വിട്ടയച്ചതായാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. മദ്യലഹരിയില്‍ ആശുപത്രിയിലെത്തി ഇത്തരം പരാക്രമം നടത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.


Keywords: Kasaragod, Kerala, News, Youth, Doctor, Mask, Youth misbehave with Doctor

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia